ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ‘ശബരി കെ റൈസ്’ ഇന്നു മുതൽ സപ്ലൈകോയിലെ വിൽപനശാലകളിൽ എത്തും. ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി ജി.ആർ.അനിൽ അധ്യക്ഷനാകും. ഈ ചടങ്ങിനു ശേഷമാകും വിതരണം. തെക്കൻ ജില്ലകളിൽ കിലോഗ്രാമിന് 30 രൂപ നിരക്കിലുള്ള മട്ട, ജയ ഇനങ്ങളിലെ അരിയും, വടക്കൻ ജില്ലകളിൽ കുറുവ, ജയ ഇനങ്ങളുമാകും വിതരണം ചെയ്യുക. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് 5 കിലോ വീതം അരി നൽകും. 

English Summary:

Sabari K Rice can be purchased from today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com