ജാൻവി കപൂറിന്റെ വസതിയിൽ അതിഥിയാകാം
Mail This Article
×
കൊച്ചി ∙ ചലച്ചിത്ര താരം ജാൻവി കപൂറിന്റെ ചെന്നൈയിലുള്ള വസതിയിൽ അതിഥിയായി താമസിക്കണോ? രണ്ടു പേരടങ്ങുന്ന രണ്ട് അതിഥി സംഘങ്ങളെ ജാൻവി കപൂർ നേരിട്ടു സ്വീകരിക്കും! പ്രോപ്പർട്ടി റെന്റിങ് സേവന ദാതാക്കളായ എയർബിഎൻബിയാണ് ഈ അവസരം ഒരുക്കുന്നത്. കലാ, സാംസ്കാരിക രംഗങ്ങളിലെ പ്രശസ്തർ ആതിഥേയത്വം വഹിക്കുന്ന പ്രത്യേക വിഭാഗം അവതരിപ്പിക്കുന്നതിനു തുടക്കമിട്ടാണു ജാൻവിയുടെ ആതിഥേയത്വം. സംഗീതം, സിനിമ, ടെലിവിഷൻ, കല, കായികം തുടങ്ങിയ രംഗങ്ങളിലെ പ്രശസ്തരുടെ താമസ സ്ഥലങ്ങൾ അതിഥികൾക്കായി നൽകുന്ന സേവനം ‘എയർബിഎൻബി ഐക്കൺസ്’ എന്ന പേരിലാണ് ആരംഭിക്കുന്നത്. എയർബിഎൻബിയുടെ വെബ്സൈറ്റിൽ 12 ന് 6.30 നു ബുക്കിങ് തുടങ്ങും. ഓരോ ഐക്കണിന്റെയും ബുക്കിങ് തുടങ്ങുന്ന സമയം സൂചിപ്പിക്കുന്ന കൗണ്ട്ഡൗൺ സൈറ്റിലുണ്ട്. മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യാം.
English Summary:
Guest at janhvi kapoor's residence
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.