ADVERTISEMENT

കൊച്ചി ∙ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിനു കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദത്തിൽ 40.8 % വർധനയോടെ 285 കോടി രൂപയുടെ പ്രവർത്തന ലാഭം. അറ്റാദായം 43 കോടി രൂപ. 591 കോടി രൂപയാണ് അറ്റ പലിശ വരുമാനം. മുൻ വർഷം നാലാം പാദത്തെക്കാൾ 18.4% വർധന. ആസ്തികളിൽ നിന്നുള്ള വരുമാനം 1.9 ശതമാനവും ഓഹരികളിലെ വരുമാനം 20.3 ശതമാനവുമാണ്. മൂലധന പര്യാപ്തത നിരക്ക് 23.3 %.

ആകെ ബിസിനസ് 27.5 % വാർഷിക വളർച്ചയോടെ 39,527 കോടി രൂപയിലെത്തി. വായ്പകൾ 33% വർധിച്ച് 18,772 കോടി രൂപയായി. കൈകാര്യം ചെയ്യുന്ന ആസ്തികളിൽ 70% മൈക്രോ വായ്പകളുടെ സംഭാവനയാണ്.

English Summary:

ESAF Small Finance Bank Profit Declines Rs 43 Crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com