ADVERTISEMENT

കേരളത്തിൽ തുണി വാങ്ങി തയ്ച്ച്  പ്രാദേശിക കടകളിൽ സപ്ലൈ ചെയ്യുന്ന ബിസിനസ് ആണ് ഞാൻ ചെയ്യുന്നത്. ഇവിടെ ജിഎസ്ടി നിയമപ്രകാരം എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?

ടി.സി.റോയ്, കോഴിക്കോട്
   

താങ്കളുടെ തയ്യൽ യൂണിറ്റിനെ ഒരു നിർമാണ യൂണിറ്റായി വേണം കാണാൻ. ഇത്തരം യൂണിറ്റുകൾ സെക്‌ഷൻ 24 പ്രകാരം നിർബന്ധിത റജിസ്ട്രേഷന്റെ പരിധിയിൽ വരുന്നവയല്ല. അതുപോലെ താങ്കൾ വിതരണം നടത്തുന്ന സ്റ്റോറുകളുടെ വിറ്റുവരവ്  ജിഎസ്ടി റജിസ്ട്രേഷന്റെ പരിധിയിൽ വരാത്തവയാണെങ്കിൽ അവരും  റജിസ്ട്രേഷൻ എടുക്കേണ്ട ആവശ്യമില്ല. ജിഎസ്ടി  നിയമത്തിലെ സെക്‌ഷൻ 10 പ്രകാരം ഒരു സാമ്പത്തിക വർഷം 1.5 കോടി രൂപ വരെ വിറ്റുവരവുള്ള നിർമാണ യൂണിറ്റുകളും വ്യാപാര സ്ഥാപനങ്ങളും നടത്തുന്ന വിൽപനയ്ക്ക് 1% നികുതി നിരക്കിൽ കോംപൗണ്ടിങ്ങിന് അർഹതയുണ്ട്. എന്നാൽ ഇക്കൂട്ടർക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) ലഭിക്കുകയില്ല. ജിഎസ്ടി നിയമപ്രകാരം ഒരു സാമ്പത്തിക വർഷം സപ്ലൈ ഓഫ് ഗുഡ്സ് എന്ന നിർവചനത്തിൽ മൊത്തം വിറ്റു വരവ് 40 ലക്ഷം രൂപ കഴിഞ്ഞാൽ നിർബന്ധമായും റജിസ്ട്രേഷൻ വേണം. താങ്കൾക്ക് വിറ്റുവരവിന്റെ അടിസ്ഥാനത്തിൽ ഒരു സാധാരണ വ്യാപാരി എന്ന നിലയിലുള്ള റജിസ്ട്രേഷനാണ് ആവശ്യമെങ്കിൽ ജിഎസ്ടി നിയമത്തിലെ ചാപ്റ്റർ 52,61,62 HSN Code പ്രകാരം 1000 രൂപയിൽ താഴെ വിലയുള്ള തുണിത്തരങ്ങൾക്ക് 5% നികുതിയും അതിന് മുകളിലുള്ള വസ്ത്രങ്ങൾക്ക് 12% നികുതി നിരക്കിലും കടകളിൽ ബില്ല് നൽകി റെഡിമെയ്ഡ് തുണിത്തരങ്ങൾ വിൽക്കാം. ഇവിടെ ഇരുകൂട്ടർക്കും (Supplier & buyer) ഐടിസി അർഹതയുണ്ടായിരിക്കും.  

സ്റ്റാൻലി ജയിംസ്
(ജിഎസ്ടി സംശയങ്ങൾ ചോദിക്കാം. bpchn@mm.co.in  )

English Summary:

Tax on Small Garment Manufacturing units

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com