ADVERTISEMENT

നിഫ്റ്റി 50 ആദ്യമായി 23,000 കടന്നു. 88 ട്രേഡിംഗ് സെഷനുകൾ കൊണ്ടാണ് 22,000ൽ നിന്ന് 23,000 എന്ന റെക്കോർഡ് ലെവലിൽ എത്തിയത്. കഴിഞ്ഞ 8 മാസത്തിനുള്ളിൽ 3,000 പോയിന്റുകൾ (20,000 മുതൽ 23,000 വരെ) ഉയർന്നു. സെൻസെക്സ് 75573 എന്ന നിലയിൽ എത്തി. വിപണിയിലെ ബുള്ളിഷ് പ്രവണത സമീപകാലത്തും തുടരുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാർ പറയുന്നു.

2153619815

ലാർജ്‌ക്യാപ്പുകളുടെ മികച്ച പ്രകടനത്തിന്റെ പ്രവണത തുടരാൻ സാധ്യതയുണ്ടെന്നും, ലാർജ്ക്യാപ്പുകളുടെ റാലിയാണ് ഈ വിപണിയെ കൂടുതൽ പോസിറ്റീവായി കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓഹരി വാങ്ങുന്നവരുടെ അനുപാതമാണ് വിൽക്കുന്നവരേക്കാൾ ഇപ്പോൾ കൂടി നിൽക്കുന്നത്. അതുകൊണ്ടു ഒരു ചെറിയ ലാഭമെടുക്കലിന് ശേഷം ഇനിയും ഇന്ന് ഓഹരി വിപണി ഉയരാനുള്ള സാധ്യതയുണ്ട്.

English Summary:

Nifty 50 Soars Past 23,000 for the First Time: 8-Month Bullish Streak Continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com