ADVERTISEMENT

മോസ്കോ∙ രാജ്യത്തെ അതിസമ്പന്നർക്ക് ഉയർന്ന നികുതി ചുമത്താൻ റഷ്യ ഒരുങ്ങുന്നു. യുക്രെയ്നുമായുള്ള യുദ്ധത്തിന് സർക്കാരിന് വൻതുക ചെലവാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ധനമന്ത്രാലയത്തിന്റെ ശുപാർശ. ഇത് പാർലമെന്റ് അംഗീകരിക്കണം. 2001 മുതൽ ഒറ്റ നികുതി നിരക്കാണ് രാജ്യത്തുള്ളത്. ഇതു മാറ്റി വരുമാനം അനുസരിച്ച് നികുതി ഏർപ്പെടുത്തും. 24 ലക്ഷം റൂബിൾ (27,000 ഡോളർ) വരെ പ്രതിവർഷ വരുമാനമുള്ളവർക്ക് 13 ശതമാനമാകും നികുതി. വരുമാനം ഈ പരിധിയിൽ കൂടിയാൽ ഉയർന്ന നികുതി വരും. പരമാവധി 22 ശതമാനം വരെ ഉയരാം. 5 കോടി റൂബിളിനു (555,000 ഡോളർ) മുകളിലുള്ളവർക്കാണ് 22 ശതമാനം നികുതി.  50 ലക്ഷം റൂബിളിനു മുകളിൽ വരുമാനമുള്ളവർക്ക് 2021 മുതൽ 15 ശതമാനം എന്ന ഒറ്റ നിരക്കിലായിരുന്നു നികുതി. 

English Summary:

Russia with heavy taxes for the super rich

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com