ADVERTISEMENT

ന്യൂഡൽഹി∙ ഫോൺ‌ നമ്പറുകൾ കൈവശം വയ്ക്കുന്നതിനു ഭാവിയിൽ ചാർജ് നൽകേണ്ടി വന്നേക്കാം. ഫോൺ നമ്പറുകൾ അനുവദിക്കുന്നതിന് ടെലികോം കമ്പനികളിൽ നിന്ന് ചാർജ് ഈടാക്കണോയെന്ന കാര്യത്തിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) കൂടിയാലോചന തുടങ്ങി. നിലവിൽ ഫാൻസി നമ്പറുകൾക്ക് മാത്രമാണ് ചാർജ് ഈടാക്കുന്നത്.

ഫോൺ ഉപയോക്താക്കളുടെ എണ്ണം വൻതോതിൽ വർധിച്ചതോടെ നമ്പറുകളുടെ ക്ഷാമമുണ്ടെന്ന് ട്രായ് വിലയിരുത്തി. ഫോൺ നമ്പറുകൾ പൊതുസ്രോതസാണെങ്കിലും ഇവ അനന്തമല്ല.

നമ്പറുകൾ കാര്യക്ഷമമായി ഉപയോഗിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനാണ് ചാർജ് ഈടാക്കുന്നത് പരിഗണിക്കുന്നത്.

mobile-number-dial-Africa-Studio

എന്നാൽ ഈ ബാധ്യത കമ്പനികൾ ഉപയോക്താക്കളിലേക്ക് കൈമാറിയേക്കാമെന്ന ആശങ്കയും ട്രായ് പങ്കുവച്ചു.

ചാർജ് ഈടാക്കാനായി പല വഴികളാണ് ആലോചനയിലുള്ളത്. ഓരോ നമ്പറിനും ഒറ്റത്തവണയായി തുക ഈടാക്കുക, വാർഷിക ചാർജ് ഏർപ്പെടുത്തുക, ഫാൻസി നമ്പറുകൾക്ക് സർക്കാർ ലേലം നടത്തുക തുടങ്ങിയവയാണ് പരിഗണനയിലുള്ളത്. ടെലികോം കമ്പനികൾക്ക് അനുവദിച്ച നമ്പറുകൾ നിശ്ചിത സമയത്തിനുള്ളിൽ അവ ഉപയോഗിക്കപ്പെടുന്നില്ലെങ്കിൽ പിഴ ഏർപ്പെടുത്തുന്നതും ആലോചിക്കുന്നുണ്ട്.

ടെലികോം കമ്പനികളുടെ അടക്കം അഭിപ്രായം പരിഗണിച്ചശേഷമേ ഇക്കാര്യത്തിൽ ടെലികോം വകുപ്പിന് ട്രായ് അന്തിമ ശുപാർശ നൽകൂ.

English Summary:

Charges for holding phone numbers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com