ADVERTISEMENT

ന്യൂഡൽഹി∙ ഒന്നിലേറെ സിമ്മുകൾ കൈവശം വയ്ക്കുന്നതിനു പണം നൽകാൻ തീരുമാനിച്ചുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്). നിലവിലുള്ള ഫോൺ നമ്പറിങ് രീതി പരിഷ്കരിക്കാനുള്ള കൂടിയാലോചന ടെലികോം റെഗുലേറ്ററി അതോറിറ്റി തുടങ്ങിവച്ചിരുന്നു.

നമ്പറുകളുടെ ക്ഷാമമുണ്ടെന്ന ടെലികോം വകുപ്പിന്റെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. നമ്പറുകളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പുവരുത്തുന്നതിനായി ടെലികോം കമ്പനികളിൽ നിന്ന് ചാർജ് ഈടാക്കണോയെന്ന കാര്യത്തിൽ ട്രായ് അഭിപ്രായം തേടിയിട്ടുണ്ട്. ഈ ബാധ്യത കമ്പനികൾ ഉപയോക്താക്കളിലേക്ക് കൈമാറിയേക്കാമെന്ന ആശങ്കയും ട്രായ് പങ്കുവച്ചിരുന്നു.

 അനുവദിച്ച നമ്പറുകൾ നിശ്ചിത സമയത്തിനുള്ളിൽ ഉപയോഗിക്കപ്പെടുന്നില്ലെങ്കിൽ പിഴ ഈടാക്കാനും ആലോചനയുണ്ട്. ഇത് തെറ്റിദ്ധരിച്ച്, ഒന്നിലേറെ സിമ്മുകൾ കൈവശം വയ്ക്കുന്നതിന് ചാർജ് നൽകേണ്ടി വരുമെന്ന തരത്തിൽ  പ്രചാരണമുണ്ടായി.

English Summary:

Trai announced the number be charged campaign is wrong

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com