ADVERTISEMENT

കോട്ടയം ∙ പന്ത്രണ്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് ആഭ്യന്തര റബർ വില കുതിക്കുന്നു. അതേസമയം, രാജ്യാന്തര വില ഇടിയുന്നു. ഇന്നലെ ആർഎസ്എസ് നാലിന്റെ വില കോട്ടയം, കൊച്ചി വിപണിയിൽ 204 രൂപയാണ്. എന്നാൽ, രാജ്യാന്തര വില 184.15 രൂപ മാത്രം. കഴിഞ്ഞദിവസം വില ഇതിലും താഴേക്കു പോയിരുന്നു.

മഴ മൂലം റബർ ഉൽപാദനം തീരെ കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലെ വിലവർധനയ്ക്കു കാരണം. ചരക്കുനീക്കത്തിനുള്ള കപ്പലുകളുടെയും കണ്ടെയ്നറുകളുടെയും ക്ഷാമം കാരണം ഇറക്കുമതിയിൽ തടസ്സം നേരിടുന്നതാണു മറ്റൊരു കാരണം. ഇറക്കുമതിച്ചെലവു കൂടിയതും ആഭ്യന്തര വിലവർധനയ്ക്കു കാരണമായിട്ടുണ്ട്. അടുത്ത മാസം മുതൽ ചൈനീസ് ഉൽപന്നങ്ങൾക്ക് യുഎസ്, ഇറക്കുമതിച്ചുങ്കം വർധിപ്പിക്കുകയാണ്. അതിനു മുൻപേ സാധനങ്ങൾ എത്തിക്കാൻ ചൈനീസ് കമ്പനികൾ വൻതോതിൽ കപ്പലുകളും കണ്ടെയ്നറുകളും ഉപയോഗിക്കുന്നതിനാലാണ് അവയുടെ ക്ഷാമം നേരിടുന്നത്.

മേയിൽ അപ്രതീക്ഷിത മഴ പെയ്തതു മൂലം കേരളത്തിൽ മിക്കയിടങ്ങളിലും മഴമറ ഇട്ട ശേഷമുള്ള ടാപ്പിങ് നടന്നില്ല. കേന്ദ്രത്തിൽ വീണ്ടും മോദി സർക്കാർ അധികാരത്തിൽ വന്നതോടെ അസ്ഥിരത സംബന്ധിച്ച ആശങ്കയൊഴിഞ്ഞതും ആഭ്യന്തര വിപണിക്കു ഗുണകരമായി. ഈ ഘടകങ്ങളിൽ വലിയ മാറ്റങ്ങൾ ഉടനടി സംഭവിക്കാൻ സാധ്യത കുറവായതിനാൽ വില ഒന്നുരണ്ടു മാസത്തേക്കു കൂടി ഉയർന്ന നിലയിൽ തുടരാനാണു സാധ്യതയെന്നും ഈ മേഖലയിലുള്ളവർ പറയുന്നു.

English Summary:

Rubber price hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com