ADVERTISEMENT

? മർച്ചന്റ് എക്സ്പോർട്ടിങ് സ്ഥാപനമാണ്. കേരളത്തിലും തമിഴ്നാട്ടിലും ശാഖകളുണ്ട്. ചെന്നൈയിൽ ഇപ്പോൾ വിറ്റുവരവ് ഇല്ലാത്തതിനാൽ ‘നിൽ റിട്ടേൺ’ ആണ് ഫയൽ ചെയ്യുന്നത്. കേരളത്തിൽ 4.5 കോടി വിറ്റുവരവുണ്ട്. ജിഎസ്ടി ഡിപ്പാർട്മെന്റ് ഇ - ഇൻവോയ്‌സിങ് തുടങ്ങാൻ പറയുന്നു. രണ്ടു ജിഎസ്ടി റജിസ്ട്രേഷൻ ഉള്ളതുകൊണ്ട് ഇതിന്റെ ആവശ്യമുണ്ടോ?

ജോസ് കുര്യൻ, കൊച്ചി.

ജിഎസ്ടി നിയമത്തിലെ റൂൾ 48(4) പ്രകാരം 2017-18 വർഷം മുതൽ ഏതെങ്കിലും ഒരു സാമ്പത്തിക വർഷത്തിൽ 5 കോടി വിറ്റുവരവുള്ള നികുതി ദായകൻ 2023 ഓഗസ്റ്റ് 1 മുതൽ ഇ - ഇൻവോയ്‌സുകളാണ് (Electronic invoices) നൽകേണ്ടത്. നോട്ടിഫിക്കേഷൻ നമ്പർ 10/2023 - സെൻട്രൽ ടാക്സ് ഡേറ്റഡ് 10–05–2023 പ്രകാരമാണ് 5 കോടി എന്ന പരിധി നിലവിൽ വന്നിരിക്കുന്നത്. ഇത് All India PAN അടിസ്ഥാനത്തിൽ ‘ആനുവൽ അഗ്രിഗേറ്റ് ടേണോവർ’ ആയിട്ടാണ് കണക്കാക്കുന്നത്. അഗ്രിഗേറ്റ് ടേണോവർ എന്നത് ജിഎസ്ടി ഒഴിവാക്കിയ വിതരണം (exempted supply) ഉൾപ്പെടെയുള്ള എല്ലാ സപ്ലൈയും ഇതിൽ ഉൾപ്പെടുത്തേണ്ടതാണ്. ഡിപ്പാർട്മെന്റിൽ നിന്ന് നോട്ടിസ് വന്നതു പ്രകാരം താങ്കൾക്ക് മുൻവർഷങ്ങളിൽ ഏതെങ്കിലും ഒരു സാമ്പത്തിക വർഷം 5 കോടി രൂപ വിറ്റുവരവ് കഴിഞ്ഞോ എന്ന് പരിശോധിക്കണം. ഇല്ലാത്ത പക്ഷം ഓൺലൈൻ ആയി ആ ഓഫിസർക്കു മറുപടി കൊടുക്കുകയാണ് വേണ്ടത്. വാർഷിക വിറ്റുവരവിന്റെ കോപ്പിയും, അതായത് GSTR - 9 ഓഫിസർക്ക് അയച്ചു കൊടുക്കാം. കേരളത്തിന്റെയും തമിഴ്നാടിന്റെയും കൂട്ടി ആകെ വിറ്റുവരവ് നോക്കുമ്പോൾ 5 കോടിയിൽ കഴിയാത്ത സാഹചര്യത്തിൽ താങ്കളുടെ സ്ഥാപനത്തിന് മാനുവൽ ഇൻവോസിങ് തുടരാവുന്നതാണ്.

സ്റ്റാൻലി ‍ജയിംസ്
(ജിഎസ്ടി സംശയങ്ങൾ ചോദിക്കാം. bpchn@mm.co.in  )

English Summary:

E-invoice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com