ADVERTISEMENT

ദുബായ്∙ സമഗ്ര സാമ്പത്തിക സഹകരണത്തിന്റെ (സെപ) രണ്ടു വർഷം പിന്നിടുമ്പോൾ ഇന്ത്യ – യുഎഇ വ്യാപാരത്തിലുണ്ടായത് 14.76% വളർച്ച. കരാർ പ്രകാരം ഇന്ത്യയുടെ കയറ്റുമതി 27.03% ആയി ഉയർന്നു. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ 7.09% വളർച്ചയും രേഖപ്പെടുത്തി. 

ഇന്ത്യൻ ഉൽപന്നങ്ങളുടെ കയറ്റുമതിയിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം വ്യാപാര മേഖലയ്ക്കു ലഭിച്ചത് 3562 കോടി ഡോളറാണ്. 2021– 22 സാമ്പത്തിക വർഷം ഇത് 2804 കോടി ഡോളർ ആയിരുന്നു. നികുതിയിൽ ഇളവു നൽകുക വഴി ഇരു രാജ്യങ്ങളിലെയും വ്യാപാര, വാണിജ്യ മേഖലയ്ക്ക് ആത്മവിശ്വാസം നൽകാൻ സെപ വഴി സാധിച്ചതായി വാർഷിക റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ ഏറ്റവും തിളങ്ങിയതു സ്വർണാഭരണങ്ങളാണ്. കഴിഞ്ഞ വർഷം മാത്രം ജെം ആൻഡ് ജ്വല്ലറി മേഖല നേടിയത് 63.68% വളർച്ചയാണ്. മരുന്നുകളുടെ വ്യാപാരമാണ് തൊട്ടുപിന്നിൽ. 38.76%. അരി 35.69% വളർച്ച നേടി. പഴം പച്ചക്കറി മേഖലയ്ക്ക് 34.84 ശതമാനവും ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് 31.47 ശതമാനവും വളർച്ചയുണ്ടായി. സുഗന്ധ വ്യഞ്ജനങ്ങളുടെ വ്യാപാരത്തിൽ 17.65% വളർച്ചയും എൻജിനീയറിങ് ഉപകരണങ്ങൾക്ക് 6.09% വളർച്ചയും ലഭിച്ചു. 

എണ്ണ ഇതര വ്യാപാര മേഖലയിൽ 22.6% വളർച്ച കഴിഞ്ഞ സാമ്പത്തിക വർഷമുണ്ടായി.

English Summary:

India-UAE trade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com