ADVERTISEMENT

തിരുവനന്തപുരം∙ മത്സ്യവും മത്സ്യത്തിന്റെ മൂല്യവർധിത ഉൽപന്നങ്ങളും ഒരേ കേന്ദ്രത്തിൽ വിൽക്കുന്നതിനായി സൂപ്പർ മാർക്കറ്റ് മാതൃകയിൽ വിപണനകേന്ദ്രം ആരംഭിക്കുമെന്നു മന്ത്രി സജി ചെറിയാൻ. റെഡി ടു ഈറ്റ്, റെഡി ടു കുക്ക്, ഡ്രൈഡ് ഫിഷ്, ഫ്രഷ് ഫിഷ്, ലൈവ് ഫിഷ് എന്നിവയെല്ലാം ഇതുവഴി വിൽക്കാനാകും. സാഫിന്റെ കീഴിൽ ചെറുകിട തൊഴിൽ സംരംഭങ്ങളുടെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയും സൂപ്പർ മാർക്കറ്റ് തുടങ്ങാനാകും. ഈ സാമ്പത്തിക വർഷം 500 മത്സ്യത്തൊഴിലാളി വനിതകളെ ഉൾപ്പെടുത്തി ചെറുകിട തൊഴിൽ സംരംഭങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്കു ഭരണാനുമതി നൽകുന്നുണ്ട്. അഞ്ചു കോടി രൂപ ഇതിനായി വകയിരുത്തി. 

പദ്ധതിയിൽ മത്സ്യ സംസ്കരണ യൂണിറ്റുകളും സൂപ്പർ മാർക്കറ്റുകളും ഉൾപ്പെടുന്നുണ്ടെന്നു മന്ത്രി നിയമസഭയിൽ പറഞ്ഞു.

2018ലെ ഓഖിക്കു ശേഷം സർക്കാർ പ്രഖ്യാപിച്ച 2000 കോടിയുടെ പാക്കേജ് പ്രകാരം എത്ര തുക ചെലവാക്കിയെന്നും എന്തു പ്രവർത്തനം നടത്തിയെന്നുമുള്ള ചോദ്യത്തിനു ‘വിവരം ശേഖരിച്ചു വരുന്നു’ എന്നായിരുന്നു മന്ത്രിയുടെ മറുപടി. 

English Summary:

fish processing units and super markets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com