ADVERTISEMENT

മുംബൈ∙ ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് റെക്കോർഡ് ഇടിവ്. ഡോളറിനെതിരെ മൂല്യം 83.59 നിലവാരത്തിലേക്ക് ഇടിഞ്ഞു. ഇന്നലത്തെ വ്യാപാരത്തിൽ 6 പൈസയാണു നഷ്ടം. ഡോളർ ഇൻഡക്സ് ശക്തമായി തുടരുന്നതും രാജ്യത്തെ ഉയർന്ന വിലക്കയറ്റത്തോതുമാണ് രൂപയുടെ കരുത്തു ചോർത്തുന്നത്. അതേസമയം, ഓഹരിവിപണികൾ കരുത്താർജിക്കുന്നതും വിദേശ സ്ഥാപന നിക്ഷേപകർ കൂടുതൽ പണം ഓഹരിവിപണികളിലേക്ക് എത്തിക്കുന്നതും വലിയ തോതിലുള്ള തകർച്ചയിൽ നിന്നു രൂപയെ രക്ഷിക്കുന്നുമുണ്ട്.

കരുത്ത് ചോർത്തിയത് ട്രംപും

ഡോണൾഡ് ട്രംപിനെതിരെയുണ്ടായ വധശ്രമം വോട്ടായി മാറുമെന്ന പ്രതീക്ഷ വിപണിയിലും പ്രതിഫലിച്ചു തുടങ്ങി. ഡോളർ വീണ്ടും കരുത്തുനേടി. 

രൂപയടക്കമുള്ള ഏഷ്യൻ കറൻസികളെല്ലാം ഇന്നലെ ഇടിഞ്ഞു. യുഎസിലെ വൻകിട നിക്ഷേപകർ ട്രംപിന്റെ വിജയമാണ് പ്രതീക്ഷിക്കുന്നത്. ട്രംപ് വിജയിച്ചാൽ അത് ഡോളറിന്റെ കരുത്തും ട്രഷറി വരുമാനവും കൂടാനിടയാക്കുമെന്നാണ് വിപണിയിലെ പ്രതീക്ഷ.

English Summary:

Rupee falls again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com