ADVERTISEMENT

ന്യൂഡൽഹി∙ 2030ൽ ഇന്ത്യയ്ക്ക് 50,000 കോടി ഡോളറിന്റെ ഇലക്ട്രോണിക്സ് ഉൽപാദനം നടത്താനും അതുവഴി 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്ന് നിതി ആയോഗിന്റെ റിപ്പോർട്ട്. ഇതിന് സർക്കാരിന്റെ നയപരമായ പിന്തുണ ആവശ്യമാണ്. 35,000 കോടി ഡോളർ ഉൽപന്നങ്ങളുടെ നിർമാണം വഴി കൈവരിക്കാം. ബാക്കി 15,000 കോടി ഇലക്ട്രോണിക് ഘടകങ്ങളുടെ ഉൽപാദനം വഴിയാണ്. ഉൽപന്നങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന 35,000 കോടി ഡോളറിന്റെ 35% വരെ വെയറബിൾ/ ഹിയറബിൾ ഡിവൈസുകൾ വഴിയും 25 മുതൽ 30% മൊബൈൽ ഫോൺ നിർമാണത്തിലൂടെയായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു.

ലോകമാകെയുള്ള ഇലക്ട്രോണിക്സ് ഉൽപാദനത്തിന്റെ ഏകദേശം 60 ശതമാനവും കയ്യാളുന്നത് ചൈനയാണ്. രണ്ടാമതുള്ള തയ്‌വാൻ പോലും 7 ശതമാനമാണ്. ഇന്ത്യയുടെ വിഹിതം നിലവിൽ 2% മാത്രമാണ്.

ഏകദേശം 10,100 കോടി ഡോളറിന്റെ ഇലക്ട്രോണിക്സ് ഉൽപാദനമാണ് ഇന്ത്യയിലുള്ളത്.

English Summary:

NITI Aayog about electronics production

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com