ADVERTISEMENT

ന്യൂഡൽഹി∙ ഏറെ ചർച്ചയായ റബർ, കാപ്പി (പ്രമോഷൻ ആൻഡ് ഡവലപ്മെന്റ്) ബില്ലുകൾ അടക്കം 6 ബില്ലുകൾ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചേക്കും. 1947ലെ റബർ നിയമത്തിനു പകരമാണ് പുതിയ റബർ ബിൽ കൊണ്ടുവരുന്നത്. 

ബില്ലിന്റെ 2022ലെ കരടുരൂപത്തിനെതിരെ കേരളത്തിൽ നിന്നടക്കം പ്രതിഷേധമുയർന്നിരുന്നു. തുടർന്ന് ഇത് പരിഷ്കരിച്ചെങ്കിലും കർഷകർ നിരാശ പ്രകടിപ്പിച്ചിരുന്നു. റബർ ബോർഡിന്റെ പ്രസക്തി തന്നെ കുറയ്ക്കുന്നതാണ് പുതിയ ബിൽ‌ എന്നാണ് വിമർശനം.

നിലവിൽ 20 അംഗങ്ങളുള്ള റബർ ബോർഡിൽ പുതിയ ബിൽ പ്രകാരം 30 അംഗങ്ങളാണ് ഉണ്ടാവുക. എന്നാൽ, കേരളത്തിൽനിന്നു നിലവിൽ എട്ട് അംഗങ്ങളുള്ളത്      ആറായി കുറയും. 

ഇതു റബർ ബോർഡിന്റെ ജനാധിപത്യസ്വഭാവം ഇല്ലാതാക്കുകയും കേന്ദ്ര സർക്കാർ നിലപാടുകൾ ബോർഡിൽ അടിച്ചേൽപിക്കാൻ ഇടയാക്കുകയും ചെയ്യുമെന്നാണ് ആരോപണം.

English Summary:

Six bills to be presented in Parliament budget session

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com