ADVERTISEMENT

കൽപറ്റ ∙ സേവ് വയനാട് ക്യാംപെയ്ൻ ഇന്നാരംഭിക്കും. മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിനോദ സഞ്ചാര മേഖലയിലുണ്ടായ പ്രതിസന്ധി തരണം ചെയ്യുന്നതിനും കൂടുതൽ വിനോദ സഞ്ചാരികളെ ജില്ലയിലേക്ക് എത്തിക്കുന്നതിനുമുള്ള ക്യാംപെയ്നിനാണ് ഇന്നു തുടക്കമാകുന്നത്. ഇന്ന് വൈകിട്ട് 3ന് മാനന്തവാടിയിൽ ടൂറിസം പ്രൊമോട്ടഴ്സിന്റെ യോഗം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നതോടെ ക്യാംപെയ്ൻ തുടങ്ങും. മന്ത്രി ജില്ലയിൽ ക്യാംപ് ചെയ്ത് ക്യാംപെയ്നു നേതൃത്വം നൽകും. ജില്ലയിൽ വിനോദ സഞ്ചാര മേഖലയിൽ സുരക്ഷിതമായി സന്ദർശനം നടത്താൻ സാധിക്കുമെന്ന സന്ദേശം വിനോദ സഞ്ചാരികളിലേക്ക് എത്തിക്കുകയാണു ലക്ഷ്യം.

ക്യാംപെയ്നിന്റെ ഭാഗമായി ഇന്നലെ മുതൽ കർണാടക, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ വ്ലോഗർമാരും ഇൻഫ്ലുവൻസർമാരും ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും സന്ദർശനം നടത്തുന്നുണ്ട്. വയനാട് സുരക്ഷിതമാണെന്ന സന്ദേശം ഇവരുടെ വ്ലോഗുകളിലൂടെ വിനോദ സഞ്ചാരികളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

English Summary:

Discover the 'Save Wayanad' campaign promoting safe travel to Wayanad after recent landslides. Learn how tourism is recovering with the help of vloggers and influencers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com