സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില
Mail This Article
×
സംസ്ഥാനത്ത് വ്യാഴാഴ്ച സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5,470 രൂപയിലും പവന് 43,760 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഇന്നലെയാണ് സ്വർണം ഈ നിരക്കിൽ എത്തിയത്.
മാർച്ച് 18,19 തിയതികളിൽ പവന് 44,240 രൂപ എന്ന സർവകാല റെക്കോർഡിലാണ് വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് മാര്‍ച്ച് 9 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,090 രൂപയും പവന് 40720 രൂപയുമാണ്.
ചൊവ്വാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും, തിങ്കളാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും, കുറഞ്ഞിരുന്നു. ഞായറാഴ്ച വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു.
English Summary : Gold Price Today in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.