ADVERTISEMENT

കഴിഞ്ഞ അഞ്ചു ദിവസവും നേട്ടത്തിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്നും പുതിയ റെക്കോർഡ് കുറിച്ച ശേഷം ലാഭമെടുക്കലിൽ വീണ് നഷ്ടം കുറിച്ചു. രാവിലെ തന്നെ  പുത്തൻ ഉയരം കുറിച്ച നിഫ്റ്റി ലാഭമെടുക്കലിൽ വീണെങ്കിലും പിന്നീട് ബാങ്കിങ് കുതിപ്പിൽ തിരികെ കയറിയ ശേഷം  തിരിച്ചിറങ്ങി 23521 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ഇന്ന് 77851 എന്ന പുതിയ റെക്കോർഡ് കുറിച്ച സെൻസെക്സ് നഷ്ടമൊഴിവാക്കി 77337 പോയിന്റിലും ക്ളോസ് ചെയ്തു.

ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകളുടെ മികച്ച മുന്നേറ്റമാണ് ഇന്ന് ഇന്ത്യൻ വിപണിയുടെ നഷ്ടവ്യാപ്തി കുറച്ചത്. ഐടി സെക്ടറും ഇന്ന് മുന്നേറ്റം കുറിച്ചു. റിയൽറ്റി സെക്ടർ 2.8% വീണപ്പോൾ ഇൻഫ്രാ, മെറ്റൽ, ഓട്ടോ, എനർജി, ഫാർമ സെക്ടറുകളും ഇന്ന് നഷ്ടം കുറിച്ചു. സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകളും ഇന്ന് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്.

Old structure of Share market Bombay Stock Exchange Building.
Old structure of Share market Bombay Stock Exchange Building.

ബാങ്ക് നിഫ്റ്റി @ 52000
 

മുൻനിര ബാങ്കുകളുടെ കുതിപ്പിൽ ഇന്ന് വൻ മുന്നേറ്റം നടത്തിയ ബാങ്ക് നിഫ്റ്റി 51957 പോയിന്റെന്ന റെക്കോർഡ് ഉയരം കുറിച്ച ശേഷം 1.9% നേട്ടത്തോടെ 51398 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ 3.1% മുന്നേറ്റത്തിന് ആക്സിസ് ബാങ്ക് 2.9%വും, ഐസിഐസിഐ ബാങ്ക് 1.9%വും വീതം മുന്നേറി മികച്ച പിന്തുണ നൽകിയതും ബാങ്ക് നിഫ്റ്റിക്ക് അനുകൂലമായി.

ബജറ്റിലെ നികുതി പ്രതീക്ഷകളും, ക്രമപ്പെട്ടു കഴിഞ്ഞ മുൻനിര ബാങ്കുകളിൽ വാങ്ങൽ നടക്കുന്നതും, വിദേശ ഫണ്ടുകളുടെ തിരിച്ചു വരവും ബാങ്കിങ് മുന്നേറ്റത്തിന് കാരണങ്ങളാണ്.       

ലാഭമെടുക്കലിൽ ഡിഫൻസ്
 

രാജ്‌നാഥ് സിങ് പ്രതിരോധമന്ത്രിയായി സ്ഥാനമേറ്റെടുത്തത് മുതൽ അതിമുന്നേറ്റമാരംഭിച്ച ഇന്ത്യൻ പ്രതിരോധ ഓഹരികൾ ഇന്ന് ലാഭമെടുക്കലിൽ വീണു. 

മാറിയ സാഹചര്യത്തിൽ 2024 മുതൽ 2032 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യൻ പ്രതോരോധ മേഖലയുടെ മൊത്തം ഓർഡർ 138 ബില്യൺ ഡോളർ കടക്കുമെന്ന ജാപ്പനീസ് നിക്ഷേപകരായ നോമുറയുടെ അനുമാനവും ഇന്ത്യൻ ഡിഫൻസ് മേഖലക്ക് അനുകൂലമാണ്. അതിദീർഘകാല നിക്ഷേപത്തിന് പ്രതിരോധ ഓഹരികൾ ഓരോ കയറ്റത്തിലും പരിഗണിക്കാം. 

Image: Shutterstock/LookerStudio
Image: Shutterstock/LookerStudio

അമേരിക്കൻ വിപണിക്ക് ഇന്ന് അവധി
 

യൂറോപ്പിലും, മിഡിൽ ഈസ്റ്റിലെയും യുദ്ധവ്യാപന സാഹചര്യത്തിൽ ചിപ്പ് സ്റ്റോക്കുകളുടെ പിന്തുണയിൽ അമേരിക്കൻ വിപണി ഇന്നലെ വീണ്ടും നേട്ടമുണ്ടാക്കി. അമേരിക്കൻ ബോണ്ട് യീൽഡ് വീണതും എൻവിഡിയയുടെ മുന്നേറ്റവും നാസ്ഡാകിനെ ഇന്നലെ നഷ്ടത്തിൽ നിന്നും രക്ഷിച്ചു. ഇന്ന് ഏഷ്യൻ വിപണിയുടെ മിക്സഡ് ക്ളോസിങ്ങിന് ശേഷം യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഇന്ന് അമേരിക്കൻ വിപണി ‘’ജൂൺറ്റീൻത്’’ പ്രമാണിച്ച് അവധിയാണ് 

മുന്നിൽ എൻവീഡിയ
 

ഇന്നലെ 3% മുന്നേറിയതോടെ എൻവീഡിയ മൈക്രോസോഫ്റ്റിനെയും, ആപ്പിളിനെയും പിന്തള്ളി ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായി മാറി. ഇന്നലത്തെ ക്ളോസിങ് നിരക്കുകൾ വെച്ച് എൻവീഡിയയുടെ വിപണി മൂല്യം 3.34 ട്രില്യൺ അമേരിക്കൻ ഡോളറാണ്. 3.31 ട്രില്യൺ ഡോളറുമായി മൈക്രോ സോഫ്‌റ്റും, 3.29 ട്രില്യൺ ഡോളറുമായി ആപ്പിളും തൊട്ട് പിന്നിൽ തന്നെയുണ്ട്.  

In this photo made Monday, Dec. 22, 2014, a well pump works at sunset on a farm near Sweetwater, Texas. At the heart of the Cline, a shale formation once thought to hold more oil than Saudi Arabia, Sweetwater is bracing for layoffs and budget cuts, anxious as oil prices fall and its largest investors pull back. (AP Photo/LM Otero)
In this photo made Monday, Dec. 22, 2014, a well pump works at sunset on a farm near Sweetwater, Texas. At the heart of the Cline, a shale formation once thought to hold more oil than Saudi Arabia, Sweetwater is bracing for layoffs and budget cuts, anxious as oil prices fall and its largest investors pull back. (AP Photo/LM Otero)

ക്രൂഡ് ഓയിൽ 
 

യൂറോപ്പിലെയും, മിഡിൽ ഈസ്റ്റിലെയും യുദ്ധവ്യാപന സാഹചര്യങ്ങളിൽ കുതിപ്പ് നേടിയ ക്രൂഡ് ഓയിലിന് അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിലുണ്ടായ അപ്രതീക്ഷിത വളർച്ച ക്ഷീണമായി. ബ്രെന്റ് ക്രൂഡ് ഓയിൽ ഇന്ന് ഏഷ്യൻ വ്യാപാരസമയത്ത് 85 ഡോളറിൽ തന്നെ ക്രമപ്പെട്ടു. 

സ്വർണം
 

Gold

അമേരിക്കൻ ബോണ്ട് യീൽഡ് ക്രമപ്പെടുന്നതും, യുദ്ധവ്യാപന വാർത്തകളും പിന്തുണനല്കിയതോടെ സ്വർണ വില വീണ്ടും മുന്നേറ്റപാതയിലാണ്. റെക്കോർഡ് നിരക്കിൽ നിന്നും കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 3%ൽ ഏറെ വീണ രാജ്യാന്തര സ്വർണ വില 2340 ഡോളറിലാണ് വ്യാപാരം തുടരുന്നത്. 

ഐപിഓ 
 

ഓയിൽ, ഗ്യാസ്, കെമിക്കൽ, ന്യൂക്ലിയർ പവർ മേഖലകളിൽ പൈപ്പിങ് എഞ്ചിനീയറിങ് സൊല്യൂഷൻ നൽകുന്ന ഡീ പൈപിങ്ങിന്റെ ഇന്നാരംഭിച്ച ഐപിഓ വെള്ളിയാഴ്ച അവസാനിക്കുന്നു. ഓഹരിയുടെ ഐപിഓ വില 193-203 രൂപയാണ്. എൻബിഎഫ്സി കമ്പനിയായ ആക്മേ ഫിൻട്രേഡിന്റെ ഇന്നാരംഭിച്ച ഐപിഓയും വെള്ളിയാഴ്ച തന്നെയാണ് അവസാനിക്കുന്നത്. ഗ്രാമീണ മേഖലകളിൽ വായ്പകൾ നൽകുന്ന ഐപിഓ വില 114-120 രൂപയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com