ADVERTISEMENT
തിരുവനന്തപുരം∙ ഇന്ത്യ–വെസ്റ്റിൻഡീസ് ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇരുടീമുകളും നാളെ വൈകിട്ടെത്തും. 8ന് വൈകിട്ട് 7ന് സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലാണ് മത്സരം. ഒരുക്കങ്ങൾ പൂർത്തിയായതായി കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. 92 ശതമാനം ടിക്കറ്റുകൾ വിറ്റുപോയി. മത്സരത്തിനായി 2 വിക്കറ്റുകളുടെ നിർമാണം പൂർത്തിയായി. ബാറ്റിങ് വിക്കറ്റുകളാണു സ്പോർട്സ് ഹബ്ബിൽ ഒരുക്കിയിരിക്കുന്നത്. 4 പ്രാക്ടീസ് വിക്കറ്റുകളും തയാറാക്കിയിട്ടുണ്ട്. ഓസ്ട്രേലിയൻ ഇതിഹാസതാരം ഡേവിഡ് ബൂൺ ആണ് മാച്ച് റഫറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com