ADVERTISEMENT

ന്യൂഡല്‍ഹി∙ വിരാട് കോലിയുടെ സ്വദേശമായ ന്യൂഡൽഹിയിൽ നടന്ന ലോകകപ്പ് മത്സരത്തിൽ, എട്ടു വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ എട്ടു വിക്കറ്റ് നഷ്ടത്തിൽ 272 റൺസെടുത്തപ്പോൾ. 35 ഓവറിൽ രണ്ടു വിക്കറ്റു നഷ്ടത്തിൽ ഇന്ത്യ വിജയത്തിലെത്തി. മത്സരത്തിൽ അർധ സെഞ്ചറിയുമായി കോലി പുറത്താകാതെ നിന്നു. 56 പന്തുകൾ നേരിട്ട കോലി 55 റൺസാണു നേടിയത്.

നാലു വർഷത്തിനു ശേഷമാണു വിരാട് കോലി സ്വന്തം നാട്ടിലെ ഗ്രൗണ്ടിൽ ഏകദിന മത്സരം കളിച്ചത്. ഇന്ത്യ– അഫ്ഗാനിസ്ഥാൻ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ഉയർന്ന ഒരു പോസ്റ്ററാണ് ഇപ്പോൾ സമൂഹമാധ്യമത്തിലെ ശ്രദ്ധാകേന്ദ്രം. ‘‘കിങ് കോലി 50 ഏകദിന സെഞ്ചറി പൂർത്തിയാക്കിയ ശേഷമേ വിവാഹം കഴിക്കൂ’’എന്നാണ് ഒരു ആരാധകന്റെ അവകാശവാദം. കോലിക്ക് ഇപ്പോൾ തന്നെ 47 ഏകദിന സെഞ്ചറികളുണ്ട്.

മൂന്ന് സെഞ്ചറികൾ കൂടിയുണ്ടെങ്കിൽ 50 തികയും. 49 ഏകദിന സെഞ്ചറികളുമായി മുന്‍ ഇന്ത്യൻ താരം സച്ചിൻ തെൻഡുൽക്കറാണ് ഇക്കാര്യത്തിൽ ഒന്നാമതുള്ളത്. സച്ചിനൊപ്പമെത്താൻ കോലിക്ക് രണ്ടു സെഞ്ചറികൾ മതി. മറ്റൊരു താരത്തിനും 40 സെഞ്ചറി പോലും നേടാനായിട്ടില്ല. മൂന്നാമതുള്ള രോഹിത് ശർമയ്ക്ക് 30 സെഞ്ചറിയുണ്ട്.

English Summary:

Photo of Virat Kohli's fan poster goes viral during India vs Afghanistan World Cup Match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com