ADVERTISEMENT

കേപ്ടൗൺ∙ ഇന്ത്യ– ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിനിടെ കേശവ് മഹാരാജ് ബാറ്റിങ്ങിന് എത്തുമ്പോൾ ‘റാം സിയ റാം’ എന്ന ഗാനം പ്ലേ ചെയ്തത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഗാനം കേട്ടതോടെ ഇന്ത്യന്‍ താരം വിരാട് കോലി തൊഴുതുകൊണ്ട് കേശവ് മഹാരാജിനെ സ്വീകരിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ചു ചോദിച്ചപ്പോൾ താനൊരു ശ്രീരാമ ഭക്തനാണെന്നാണ് കേശവ് മഹാരാജ് നൽകിയ മറുപടി.

‘‘ഞാൻ ഗ്രൗണ്ടിലേക്കു വരുമ്പോൾ വേണ്ട പാട്ട് അതാണ്. ഞാന്‍ ഹനുമാന്റെയും രാമന്റെയും ഭക്തനാണ്. അതുകൊണ്ടുതന്നെ ആ പാട്ട് എനിക്കു ചേരും.’’– കേശവ് മഹാരാജ് ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. ഇന്ത്യ എപ്പോഴും കരുത്തരായ എതിരാളികളാണെന്നും കേശവ് മഹാരാജ് പറഞ്ഞു. ‘‘നിങ്ങൾക്ക് ലോകത്തിലെ ഏറ്റവും മികച്ച ടീം ആകണമെങ്കിൽ, ഏറ്റവും വലിയ ടീമിനെത്തന്നെ നേരിടണം. അതുകൊണ്ടു തന്നെ ഇന്ത്യയ്ക്കെതിരായ മത്സരങ്ങൾ വെല്ലുവിളിയാണ്.’’– കേശവ് മഹാരാജ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ഇന്ത്യൻ താരം വിരാട് കോലി ഒപ്പിട്ട ജഴ്സി കേശവ് മഹാരാജിന് സമ്മാനിച്ചിരുന്നു. 18–ാം നമ്പർ ജഴ്സിയുമായി കോലിയോടൊപ്പം നിൽക്കുന്ന ചിത്രം കേശവ് മഹാരാജ് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 1–1ന് സമനിലയിലാക്കിയിരുന്നു. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും, രണ്ടാം മത്സരം ജയിച്ച് ഇന്ത്യ സമനില പിടിക്കുകയായിരുന്നു.

English Summary:

I am a devotee of Lord Hanuman and Lord Ram: Keshav Maharaj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com