ADVERTISEMENT

മൊഹാലി∙ അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ട്വന്റി20യിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രോഹിത് ശർമ പ്ലേയിങ് ഇലവനിൽ ഇല്ലാത്ത താരങ്ങളുടെ പേരുകൾ മറന്നു. കളിക്കാത്ത താരങ്ങളിൽ സഞ്ജു സാംസൺ, ആവേശ് ഖാൻ, യശസ്വി ജയ്സ്‍വാൾ എന്നിവരുടെ പേരുകൾ കൃത്യമായി പറഞ്ഞ ശേഷം നാലാമന്റെ പേരിനായി രോഹിത് ആലോചിക്കുകയായിരുന്നു. അവതാരകനായ മുരളി കാർത്തിക്ക് സൂചിപ്പിച്ചതോടെ കുൽദീപ് യാദവിന്റെ പേരും രോഹിത് ശർമ ഓർത്തെടുത്തു.

‘‘ഞങ്ങൾ ആദ്യം ബോള്‍ ചെയ്യും. മികച്ച പിച്ചാണ് ഇവിടത്തേത്. കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല. ലോകകപ്പിനു മുൻപ് ഞങ്ങൾക്ക് ഒരുപാടു ട്വന്റി20 മത്സരങ്ങളൊന്നുമില്ല. ടീം കോമ്പിനേഷനെക്കുറിച്ചും, ടീമെന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും പരിശീലകനായ രാഹുൽ ദ്രാവിഡിനോടു സംസാരിച്ചിരുന്നു.’’– ടോസ് നേടിയതിനു പിന്നാലെ രോഹിത് ശർമ പ്രതികരിച്ചു.

തുടര്‍ന്നാണു പ്ലേയിങ് ഇലവന്റെ കാര്യത്തിൽ രോഹിത് ശർമ ആശയക്കുഴപ്പത്തിലായത്. താരങ്ങളുടെ പേരുകള്‍ രോഹിത് ശര്‍മ മറന്നുപോകുന്നത് ക്രിക്കറ്റിൽ ആദ്യമായല്ലെന്ന് ആരാധകർ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു. 2022 ട്വന്റി20 ലോകകപ്പിനു ശേഷം രോഹിത് ആദ്യമായാണ് ട്വന്റി20യിൽ രാജ്യാന്തര മത്സരം കളിക്കാനിറങ്ങിയത്. ട്വന്റി20 ടീമിൽ തിരിച്ചെത്തിയ വിരാട് കോലി വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ മത്സരം കളിച്ചിരുന്നില്ല.

English Summary:

Rohit Sharma Forgets Playing XI During Toss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com