ADVERTISEMENT

ബെംഗളൂരു∙ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു– ചെന്നൈ സൂപ്പർ കിങ്സ് പോരാട്ടത്തിനു ശേഷം ചെന്നൈ വെറ്ററൻ താരം എം.എസ്. ധോണി ഡ്രസിങ് റൂമിലേക്കു പോയത് ആര്‍സിബി താരങ്ങൾക്കു ഷെയ്ക് ഹാൻഡ് നൽകാതെ. ചെന്നൈ സൂപ്പർ കിങ്സിനെ 27 റൺസിനു തോൽപിച്ച് ആർസിബി ഐപിഎൽ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. എലിമിനേറ്ററിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസാണ് ബെംഗളൂരുവിന്റെ എതിരാളി.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിജയിച്ചതോടെ ബെംഗളൂരു പോയിന്റ് പട്ടികയിലെ നാലാം സ്ഥാനക്കാരായി. ആർസിബി താരങ്ങളുടെ ആഘോഷം നീണ്ടതോടെ ഷെയ്ക് ഹാൻഡ് നൽകുന്നതിനായി ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾക്കു ഗ്രൗണ്ടിൽ കുറച്ചുനേരം കാത്തുനിൽക്കേണ്ടിവന്നിരുന്നു. ഇതിനു പിന്നാലെയാണ് ധോണി ഗ്രൗണ്ടിൽനിന്ന് മടങ്ങിയത്. ഡ്രസിങ് റൂമിലേക്കു കയറിപ്പോകുന്ന ധോണിയുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഇതു ശ്രദ്ധയിൽപെട്ട ആർസിബി താരം വിരാട് കോലി ധോണിയെ അന്വേഷിച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ ഡ്രസിങ് റൂം വരെ എത്തിയതായും വിവരമുണ്ട്. താരങ്ങൾ തമ്മിലുള്ള ഷെയ്ക് ഹാൻഡ് വൈകിപ്പിച്ച ആർസിബിയുടെ നടപടി ശരിയായില്ലെന്ന് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ വോഗൻ പ്രതികരിച്ചു. ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ബോഗ്‍ലെയും ആർസിബി താരങ്ങൾക്കെതിരെ രംഗത്തെത്തി.

‘‘നിങ്ങൾക്ക് ഒരു ലോകകപ്പ് വിജയിക്കാനാകുമായിരിക്കും. നിങ്ങളുടെ വികാരങ്ങൾ ആഘോഷിക്കുകയും ചെയ്യാം. എന്നാൽ എതിരാളികളുമായി തീർച്ചയായും ഷെയ്ക് ഹാൻഡ് ചെയ്യണം. ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് ഷെയ്ക് ഹാൻഡ്. പോരാട്ടം അതോടെ അവസാനിച്ചു എന്നതിന്റെ പ്രതീകമായിട്ടാണ് അതു ചെയ്യുന്നത്. അതിനു ശേഷം ആഘോഷിക്കാൻ സമയമുണ്ടല്ലോ.’’– ഹർഷ ഒരു സ്പോർട്സ് മാധ്യമത്തിൽ പ്രതികരിച്ചു.

English Summary:

MS Dhoni Skips Handshakes With RCB Players

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com