ADVERTISEMENT

ന്യൂയോർക്ക് ∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവൻ സംബന്ധിച്ച സസ്പെൻസ് അവസാനിച്ചിട്ടില്ല. ഓപ്പണിങ്ങിൽ രോഹിത് ശർമ, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, പേസ് ബോളിങ്ങിൽ ജസ്പ്രീത് ബുമ്ര എന്നിവരാണ് ‌ടീമിൽ സ്ഥാനം ഉറപ്പായിട്ടുള്ള 3 പേർ. രോഹിത്തിനൊപ്പം വിരാട് കോലി ഓപ്പണറായി ഇറങ്ങുമോ? വിക്കറ്റ് കീപ്പറായി ആര്? പേസ് ബോളിങ്ങിലെ രണ്ടാമനാര് എന്നിങ്ങനെ ടീം കോംപിനേഷനെക്കുറിച്ച് മത്സരത്തലേന്നും ടീം മാനേജ്മെന്റ് മനസ്സു തുറന്നിട്ടില്ല.

‌ലോകകപ്പിനു മുന്നോ‌‌‌ടിയായി കളിച്ച ഏക സന്നാഹ മത്സരത്തിൽ 8 ബോളർമാർക്ക് ഇന്ത്യ അവസരം നൽകിയിരുന്നെങ്കിലും ബാറ്റിങ്ങിൽ 7 പേരെ മാത്രമാണ് പരീക്ഷിക്കാനായത്. യശസ്വി ജയ്സ്വാളിനെ പുറത്തിരുത്തിയ സന്നാഹ മത്സരത്തിൽ സഞ്ജു സാംസണാണ് രോഹിത് ശർമയ്ക്കൊപ്പം ഓപ്പണറായി ഇറങ്ങിയത്. ഇതോ‌ട‌െ ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ ജയ്സ്വാളിന് ഓപ്പണർ സ്ഥാനം നഷ്ടമാകുമെന്നാണ് സൂചന.

Indain-t20-1
Indain-t20-2
Indain-t20-3
Indain-t20-4
Indain-t20-5

അവസാന ട്രോഫി 2013ൽ

2013ൽ  ചാംപ്യൻസ് ട്രോഫി വിജയിച്ച ശേഷം മറ്റൊരു ഐസിസി ടൂർണമെന്റിൽ കിരീടം നേടാൻ ടീം ഇന്ത്യയ്ക്കു സാധിച്ചിട്ടില്ല. 2014 ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ ശ്രീലങ്കയോടു തോറ്റപ്പോൾ 2016 ട്വന്റി20 ലോകകപ്പിന്റെ സെമിയിൽ വെസ്റ്റിൻഡീസിനു മുന്നിൽ വീണു. 2021, 2022 ട്വന്റി20 ലോകകപ്പുകളിൽ ഫൈനലിൽ എത്താനായില്ല. 2015, 2019 ഏകദിന ലോകകപ്പുകളിൽ സെമിയിലും 2023 ഏകദിന ലോകകപ്പിൽ ഫൈനലിലും തോറ്റു. 2017ലെ ചാംപ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനോട് തോറ്റപ്പോൾ 2 തവണ ടെസ്റ്റ് ചാംപ്യ‍ൻഷിപ് ഫൈനലിലും കാലിടറി.

ടീം ഇന്ത്യ @ ട്വന്റി20 ലോകകപ്പ്‌

ട്വന്റി20 ടീം റാങ്ക്: 1

മത്സരം: 44

27 ജയം, 15 തോൽവി

വിജയശതമാനം: 63.64

കൂടുതൽ റൺസ്: 

വിരാട് കോലി– 1141

മികച്ച ബാറ്റിങ് ശരാശരി

വിരാട് കോലി– 81.50

ഉയർന്ന സ്കോർ

സുരേഷ് റെയ്ന–101

ക്യാപ്റ്റൻമാരു‌‌ടെ പ്രകടനം

എം.എസ്.ധോണി

21 ജയം, 11 തോൽവി

രോഹിത് ശർമ

4 ജയം, 2 തോൽവി

വിരാട‌് കോലി

3 ജയം, 2 തോൽവി

ഇന്ത്യ ഇതുവരെ

2022: സെമിഫൈനൽ

2021: സൂപ്പർ 12

2016: സെമിഫൈനൽ

2014: രണ്ടാംസ്ഥാനം

2012: സൂപ്പർ 8

2010: സൂപ്പർ 8

2009: സൂപ്പർ 8

2007: ജേതാക്കൾ

പ്രധാന ടീമുകൾക്കെതിരെ ഇന്ത്യയുട‌െ പ്രകടനം 

പാക്കിസ്ഥാൻ: 6 ജയം, ഒരു തോൽവി

ദക്ഷിണാഫ്രിക്ക: 4 ജയം, 2 തോൽവി

‌ഓസ്ട‌്രേലിയ: 3 ജയം, 2 തോൽവി

‌ഇംഗ്ലണ്ട്: 2 ജയം, 2 തോൽവി

വെസ്റ്റിൻ‍ഡീസ്: ഒരു ജയം, 3 തോൽവി

ന്യൂസീലൻഡ്: ജയമില്ല, 3 തോ‍ൽവി

ശ്രീലങ്ക: ജയമില്ല, 2 തോൽവി

കഴിഞ്ഞ ട്വന്റി20 ലോകകപ്പിനുശേഷം ഇന്ത്യൻ ടീം ഇതുവരെ കളിച്ചത് 28 രാജ്യാന്തര ട്വന്റി20 മത്സരങ്ങൾ. എന്നാൽ വിരാട് കോലി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര എന്നിവർ കളിച്ചത് 2 മത്സരങ്ങൾ വീതം മാത്രം.

English Summary:

Who will open innings with Rohit Sharma for India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com