ADVERTISEMENT

ന്യൂയോർക്ക് ∙ ഇന്ത്യൻ ബോളിങ്ങിലെ 15–ാം ഓവറിൽ ജസ്പ്രീത് ബുമ്ര പന്തെറിയാനെത്തുമ്പോൾ 36 പന്തിൽ വെറും 40 റൺസായിരുന്നു പാക്കിസ്ഥാന്റെ ലക്ഷ്യം. 3 വിക്കറ്റ് നഷ്ടമായെങ്കിലും ആത്മവിശ്വാസം ഇരട്ടിപ്പിച്ച് മുഹമ്മദ് റിസ്‌വാൻ (43 പന്തിൽ 31) ക്രീസിലുണ്ടായിരുന്നു. ലോകകപ്പ് ബ്രോഡ്കാസ്റ്റർമാരുടെ കണക്ക് അനുസരിച്ച് അപ്പോൾ 8 ശതമാനം മാത്രമായിരുന്നു ഇന്ത്യയുടെ വിജയസാധ്യത.

പക്ഷേ ബാറ്ററുട‌െ കണക്കൂട്ടലുകൾ തെറ്റിച്ച് പറന്ന ഒരു ഇൻസ്വിങ്ങിറിലൂട‌െ ബുമ്ര ആദ്യം റിസ്‌വാന്റെ വിക്കറ്റ് വീഴ്ത്തി. തുടർന്നുള്ള 5 പന്തുകളിൽ വിട്ടുനിൽ‌കിയത് 3 റൺസ് മാത്രം. അനായാസ ജയം പ്രതീക്ഷിച്ചുനിന്ന പാക്കിസ്ഥാൻ വിറച്ചു തുടങ്ങിയതും ഇന്ത്യ വിജയമോഹങ്ങളിലേക്കു തിരിച്ചെത്തിയതും ആ ഓവറിനുശേഷമാണ്.

2022 ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ അവസാന ഓവറുകളിലെ വിസ്മയ ബാറ്റിങ്ങിലൂടെ ഇന്ത്യയ്ക്കു നാടകീയ ജയം സമ്മാനിച്ച വിരാട് കോലിയുട‌െ പ്രക‌ടനത്തോട‌ാണ് ഇന്നലത്തെ ബുമ്രയുടെ ബോളിങ്ങിനെയും ആരാധകർ താരതമ്യം ചെയ്യുന്നത്. അന്ന് 15 ശതമാനം മാത്രം വിജയസാധ്യതയുണ്ടായിരുന്ന ടീമിനെയാണ് കോലി ഒറ്റയ്ക്കു തോളിലേറ്റി വിജയത്തിലെത്തിച്ചത്.

15–ാം ഓവറിൽ 3 റൺസ് മാത്രം വിട്ടുനിൽകിയ ബുമ്രയെ 19–ാം ഓവറിൽ ക്യാപ്റ്റൻ രോഹിത് ശർമ വീണ്ടും പന്തേൽപിച്ചു. 2 ഓവറിൽ 21 റൺസായിരുന്നു അപ്പോൾ പാക്കിസ്ഥാന്റെ ലക്ഷ്യം. 3 റൺസ് മാത്രം വഴങ്ങി വീണ്ട‌ും ബുമ്ര പാക്കിസ്ഥാൻ ബാറ്റർമാരെ വരിഞ്ഞുമുറുക്കി. അതോടെ ഒരോവറിൽ 18 എന്ന നിലയിലേക്ക് ലക്ഷ്യം ചുരുങ്ങി. അതോടെ അവസാന ഓവറിൽ അർഷ്‌ദീപ് സിങ്ങിന് ജോലി എളുപ്പമായി. 4 ഓവറിലായി 15 ഡോട്ബോളുകളാണ് ബുമ്ര ഇന്നലെ എറിഞ്ഞത്.

English Summary:

Jasprit Bumrah, game changer of India against Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com