ADVERTISEMENT

സൂപ്പർ 8 റൗണ്ടിനായി ഒരുങ്ങാനുള്ള സമയമാണിത്. എന്നാൽ ടീമിൽ മാറ്റങ്ങൾ വരുത്താൻ ഇപ്പോഴും ഇന്ത്യ തയാറായിട്ടില്ല. ഓസ്ട്രേലിയ പോലുള്ള ടീമുകൾ നടപ്പിലാക്കാവുന്ന റൊട്ടേഷൻ പോളിസി ഇന്ത്യയ്ക്കു മാതൃകയാക്കാവുന്നതാണ്. സൂപ്പർ 8ലേക്ക് കടക്കുമ്പോൾ അത് ഉപകരിക്കും.

ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിന്റെ ബോളിങ് പ്രകടനം തന്നെയായിരുന്നു ഇന്ത്യ– യുഎസ്എ മത്സരത്തിലെ പ്രധാന ഹൈലൈറ്റ്. കൃത്യമായ ലൈനിലും ലെങ്തിലുമാണ് മത്സരത്തിൽ അർഷ്ദീപ് പന്തെറിഞ്ഞത്. ആക്രമണശൈലിയിൽ കളിച്ചുവന്ന യുഎസ്എ ബാറ്റിങ്ങിന്റെ താളംതെറ്റിച്ചത് അർഷ്ദീപിന്റെ സ്പെല്ലാണ്. 

ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ്, മത്സരത്തിൽ ഇന്ത്യയ്ക്കു മേ‍ൽക്കൈ നൽകി. എന്നാൽ, നാസ കൗണ്ടി സ്റ്റേഡിയത്തിൽ തുടർച്ചയായി 3 മത്സരങ്ങൾ കളിച്ചിട്ടും പിച്ചിന്റെ വേഗക്കുറവുമായി ഇന്ത്യൻ ബാറ്റർമാർക്ക് പൊരുത്തപ്പെടാൻ സാധിച്ചിട്ടില്ല. രോഹിത് ശർമയുടെ പുറത്താകൽ അതിന് ഉദാഹരണമാണ്. 

സൂപ്പർ 8ലേക്കു കടന്നെങ്കിലും രോഹിത്തും വിരാട് കോലിയും ഉൾപ്പെടുന്ന മുൻനിര ബാറ്റർമാരുടെ ഫോമിൽ ആശങ്കയുണ്ട്. സൂര്യകുമാർ യാദവ് അവസരത്തിനൊത്തുയർന്നതു മത്സരം നമുക്ക് അനുകൂലമാക്കി. മറുവശത്ത് ഇന്ത്യയെ വിറപ്പിക്കാൻ സാധിച്ചതിൽ യുഎസിനും അഭിമാനിക്കാം.

English Summary:

India must use player rotation policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com