ADVERTISEMENT

മുംബൈ∙ ട്വന്റി20 ലോകകപ്പിൽ ഋഷഭ് പന്തിനെ വൺഡൗണായി കളിപ്പിച്ച തന്ത്രം പോസിറ്റീവായ മാറ്റമാണെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളിൽ രോഹിത് ശർമയും വിരാട് കോലിയും ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തപ്പോൾ, മൂന്നാമനായാണു ഋഷഭ് പന്ത് ബാറ്റ് ചെയ്യാനിറങ്ങിയത്. പന്ത് ഫോം കണ്ടെത്തിയതിനാൽ സൂപ്പർ 8 റൗണ്ടിലും ഇന്ത്യ ഇതേ രീതി തുടരാനാണു സാധ്യത. ഇന്ത്യന്‍ പ്രീമിയർ ലീഗിലെ പ്രകടനം വച്ച് സഞ്ജു സാംസൺ ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിക്കുമെന്നാണ് എല്ലാവരും പറഞ്ഞതെന്നും, എന്നാൽ പന്തിന്റെ പ്രകടനം ലോകകപ്പിൽ നിർണായകമായെന്നും ഹർഭജൻ വ്യക്തമാക്കി.

‘‘മൂന്നാം നമ്പരിൽ ബാറ്റു ചെയ്യാനെത്തിയതോടെ ഇന്ത്യന്‍ ടീമില്‍ ഋഷഭ് പന്തിന്റെ റോൾ മാറി. ലോകകപ്പിനു മുൻപ് സഞ്ജു സാംസൺ വിക്കറ്റ് കീപ്പറാകുമെന്നായിരുന്നു നമ്മളെല്ലാം പറഞ്ഞത്. കാരണം അദ്ദേഹം അത്രയേറെ സ്കോറുകൾ നേടിയിട്ടുണ്ട്. പക്ഷേ പന്തിനെ മൂന്നാം നമ്പരിൽ പരീക്ഷിച്ചത് ഗുണമായി.’’– ഹർഭജൻ സിങ് ഒരു സ്പോർട്സ് മാധ്യമത്തിലെ ചര്‍ച്ചയിൽ പ്രതികരിച്ചു.

‘‘ഹാർദിക് പാണ്ഡ്യയുടെ ലോകകപ്പിലെ പ്രകടനവും നിർണായകമായി. ഇന്ത്യയുടെ നാലാം ബോളറായാണ് പാണ്ഡ്യ ട്വന്റി20 ലോകകപ്പിനെത്തിയത്. എന്നാൽ പ്രതീക്ഷിച്ചതിലും മികച്ച രീതിയിലാണു പാണ്ഡ്യ വിക്കറ്റുകൾ വീഴ്ത്തുന്നത്.’’– ഹർഭജൻ സിങ് പറഞ്ഞു. ഋഷഭ് പന്തിനെയും സഞ്ജു സാംസണെയുമാണ് ട്വന്റി20 ലോകകപ്പിനുള്ള വിക്കറ്റ് കീപ്പർമാരായി ബിസിസിഐ ‍ടീമിലെടുത്തത്. ബംഗ്ലദേശിനെതിരായ സന്നാഹ മത്സരത്തിൽ മാത്രമാണു സഞ്ജുവിനെ കളിപ്പിച്ചത്.

വിരാട് കോലിക്കു പകരം രോഹിത് ശർമയ്ക്കൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജുവിനു തിളങ്ങാൻ സാധിച്ചിരുന്നില്ല. സൂപ്പർ 8 മത്സരങ്ങളിലും ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് തന്നെയായിരിക്കും. ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവരിൽ ആരെങ്കിലും പുറത്തിരുന്നാൽ സഞ്ജുവിന് അവസരം ലഭിച്ചേക്കും. യുവതാരം യശസ്വി ജയ്സ്വാളിനും ഇതുവരെ പ്ലേയിങ് ഇലവനിൽ ഇടം കിട്ടിയിട്ടില്ല.

English Summary:

Rishabh Pant's role changed in Indian Cricket Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com