ADVERTISEMENT

ബാർബ‍ഡോസ്∙ ട്വന്റി20 ലോകകപ്പിലെ ഫൈനലിനു മുന്‍പ് ലോകകപ്പിൽ തിളങ്ങിയ താരങ്ങളെ ഉൾപ്പെടുത്തി ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടാനിരിക്കെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ലോകകപ്പിലെ ടീമിനെ പ്രഖ്യാപിച്ചത്. രോഹിത് ശർമ പ്ലേയിങ് ഇലവനിലുണ്ടെങ്കിലും അഫ്ഗാനിസ്ഥാന്റെ സ്പിന്നർ റാഷിദ് ഖാനാണു ക്യാപ്റ്റൻ. ട്വന്റി20 ലോകകപ്പിൽ സെമി ഫൈനൽ വരെ അദ്ഭുതക്കുതിപ്പു നടത്തിയ അഫ്ഗാൻ ദക്ഷിണാഫ്രിക്കയോടു തോറ്റാണു പുറത്തായത്.

നേരത്തേ ഓസ്ട്രേലിയയെ പിന്തള്ളിയാണ് ഗ്രൂപ്പ് ഒന്നിൽനിന്ന് ഇന്ത്യയ്ക്കൊപ്പം അഫ്ഗാനിസ്ഥാൻ സെമിയിലെത്തിയത്. സൂപ്പർ 8 പോരാട്ടത്തിൽ ഓസ്ട്രേലിയ അഫ്ഗാനിസ്ഥാനോടു തോൽക്കുകയും ചെയ്തു. ഇന്ത്യൻ താരങ്ങളായ ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര എന്നിവരും ഓസ്ട്രേലിയയുടെ ടീമിലുണ്ട്. ഓസ്ട്രേലിയന്‍ താരങ്ങളായ ട്രാവിസ് ഹെഡ്, മാർകസ് സ്റ്റോയ്നിസ് എന്നിവരും ടീമിലുണ്ട്.

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ട്വന്റി20 ലോകകപ്പ് ഇലവൻ– രോഹിത് ശർമ, ട്രാവിസ് ഹെഡ്, നിക്കോളാസ് പുരാൻ, ആരോൺ ജോൺസ്, മാർകസ് സ്റ്റോയ്നിസ്, ഹാർദിക് പാണ്ഡ്യ, റാഷിദ് ഖാൻ (ക്യാപ്റ്റൻ), റിഷാദ് ഹുസെയ്ൻ‌, ആൻറിച് നോർട്യ, ജസ്പ്രീത് ബുമ്ര, ഫസൽഹഖ് ഫറൂഖി.

English Summary:

Cricket Australia Make Surprise Captaincy Pick For T20 World Cup XI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com