ADVERTISEMENT

പ്രതീക്ഷിച്ചതിലും എത്രയോ അനായാസമായാണ് ഇന്ത്യ ഫൈനലിൽ കടന്നത്. സെമിയിൽ 140 റൺസ് പോലും പിന്തുടർന്നു ജയിക്കാൻ പ്രയാസമാണെന്നിരിക്കെ, ഇന്ത്യ നൽകിയ 172 റൺസ് വിജയലക്ഷ്യം ഇംഗ്ലണ്ടിനു വെല്ലുവിളിയാകുമെന്ന് ഉറപ്പായിരുന്നു. കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുമ്ര എന്നിവരുടെ ബോളിങ് മികവ് ഒരിക്കൽകൂടി പ്രകടമായി. ഇന്ത്യയുടെ ഫീൽഡിങ് നിലവാരവും ഓരോ മത്സരം കഴിയുംതോറും മെച്ചപ്പെടുന്നു.

മഴ പ്രതീക്ഷിച്ചാകാം ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്‌ലർ ബോളിങ് തിരഞ്ഞെടുത്തത്. എന്നാൽ ബട്‌ലറുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. ഈ ഫോം ഫൈനലിലും രോഹിത് തുടരുമെന്നു പ്രതീക്ഷിക്കാം. സൂര്യകുമാർ യാദവിന്റെ പ്രകടനവും എടുത്തുപറയേണ്ടതാണ്. പിച്ചിലെ വേഗവും ബൗൺസും കൃത്യമായി മനസ്സിലാക്കിയാണ് സൂര്യ ഓരോ ഷോട്ടും കളിക്കുന്നത്. ദയനീയ ഫോം തുടരുന്ന വിരാട് കോലിക്ക് ഫൈനലിൽ  സ്ഥാനമാറ്റത്തിന് സാധ്യതയില്ല.

നിർണായക മത്സരങ്ങളിൽ കാലിടറാറുള്ള ദക്ഷിണാഫ്രിക്ക, ആ സമ്മർദവുമായാണ് ഇന്നിറങ്ങുക. സ്പിൻ ബോളർമാർക്കെതിരെ എല്ലായ്പ്പോഴും അടിതെറ്റുന്ന ദക്ഷിണാഫ്രിക്കൻ നിരയ്ക്ക് ഇന്ത്യൻ സ്പിന്നർമാരെ നേരിടുക എളുപ്പമാകില്ല. നിലവിലെ ഫോം തുടർന്നാൽ ഇന്ത്യയുടെ മറ്റൊരു ലോകകപ്പ് നേട്ടത്തിന് ബാർബഡോസ് വേദിയാകും.

English Summary:

India in T20 World Cup Final, Switch Hit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com