ADVERTISEMENT

തിരുവനന്തപുരം∙ രാജ്യത്തെ പ്രമുഖ ഡീംഡ്-ടു-ബി യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ ജെയിന്‍ യൂണിവേഴ്‌സിറ്റി കേരള ക്രിക്കറ്റ് ലീഗിലെ ടീമായ ട്രിവാന്‍ഡ്രം റോയല്‍സിന്റെ സ്‌പോണ്‍സറായി. അദാനി ഗ്രൂപ്പാണ് ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍. കൂടാതെ കല്യാണ്‍ ജ്വല്ലേഴ്‌സും ഒരു സ്‌പോണ്‍സറാണ്. യൂണിവേഴ്‌സിറ്റിയുടെ ന്യൂ ഇനീഷ്യേറ്റിവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് ടീമിന്റെ സഹ ഉടമയുമാകും.

കായികരംഗത്തിന് നല്‍കുന്ന പ്രോത്സാഹനത്തിന് 2023-ലെ കേന്ദ്ര സര്‍ക്കാരിന്റെ ഖേല്‍ പ്രോത്സാഹന്‍ പുരസ്‌കാരം ജെയിന്‍ നേടിയിരുന്നു. ഇതിന് പുറമേ കായിക മേഖലയുടെ പുരോഗതിക്ക് ഏറ്റവുമധികം സംഭാവന നല്‍കിയ സര്‍വകലാശാലയ്ക്കുള്ള സ്‌പോര്‍ട്ട്‌സ് സ്റ്റാര്‍ അക്‌സ്സെസ് പുരസ്‌കാരവും കഴിഞ്ഞ വര്‍ഷം ജെയിന്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ ക്രിക്കറ്റര്‍മാരായ റോബിന്‍ ഉത്തപ്പ, കെ.എല്‍. രാഹുല്‍, മനീഷ് പാണ്ഡെ തുടങ്ങി അനേകം ക്രിക്കറ്റര്‍മാരെ ജെയിന്‍ യൂണിവേഴ്‌സിറ്റി സംഭാവന ചെയ്തിട്ടുണ്ട്.

ട്രിവാന്‍ഡ്രം റോയല്‍സ് ടീമിന്റെ ഉടമകൾ
ട്രിവാന്‍ഡ്രം റോയല്‍സ് ടീമിന്റെ ഉടമകൾ

സംവിധായകന്‍ പ്രിയദര്‍ശന്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, ഷിബു മാത്യു, ജോസ് പട്ടാറ, റിയാസ്  ആദം എന്നിവരാണ് ടീമിന്റെ മറ്റ് സഹ ഉടമകള്‍. 2.5 കോടി രൂപയ്ക്കാണ് ഇവരടങ്ങുന്ന കണ്‍സോര്‍ഷ്യം ടീം ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. പ്രഥമ കെസിഎല്‍ താരലേലത്തിലെ ഏറ്റവും വിലയേറിയ താരത്തെ (എം.എസ്.അഖില്‍- 7.4 ലക്ഷം രൂപ) സ്വന്തമാക്കിയത് ട്രിവാന്‍ഡ്രം റോയല്‍സാണ്. 

 ടോം ജോസഫ്
ടോം ജോസഫ്

വിദ്യാഭ്യാസ രംഗത്തിന് പുറമേ ഇന്ത്യക്ക് അകത്തും പുറത്തും നിരവധി സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപകനാണ് ഡോ. ടോം ജോസഫ്. ട്രിവാന്‍ഡ്രം റോയല്‍സിന്റെ സഹ ഉടമയാകുന്നതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് ടോം ജോസഫ് പറഞ്ഞു. കേരളത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരാണ് ടീമിലുള്ളതെന്നും ആദ്യ സീസണിൽ ടീമിന് മികച്ച പ്രകടനം കാഴ്ച്ച വെക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 

പരിചയ സമ്പത്തും യുവത്വവും ഒത്തുചേരുന്ന സംഘത്തെയാണ് ആതിഥേയ ടീമായ ട്രിവാന്‍ഡ്രം റോയല്‍സ് പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ അണിനിരത്തുന്നത്. മുന്‍ കേരള ടീം ക്യാപ്റ്റന്‍ രോഹന്‍ പ്രേം, ഓള്‍റൗണ്ടര്‍മാരായ അബ്ദുല്‍ ബാസിത്, സി.വി.വിനോദ് കുമാര്‍, എം.എസ്.അഖില്‍ എന്നീ പരിചയ സമ്പന്നര്‍ക്കൊപ്പം ജൂനിയര്‍ തലത്തില്‍ മികവ് തെളിയിച്ചവരുടെ വന്‍ നിരയുമുണ്ട്. അബ്ദുല്‍ ബാസിത് ആണ് ക്യാപ്റ്റനും ഐക്കണ്‍ താരവും. 6 ഓള്‍റൗണ്ടര്‍മാരാണ് ടീമിന്റെ പവര്‍ പാക്ക്. പ്രമുഖ പരിശീലകനായ പി.ബാലചന്ദ്രന്‍ നേതൃത്വം നല്‍കുന്ന കോച്ചിങ് ടീമില്‍ സോണി ചെറുവത്തൂര്‍ (ബോളിങ്) എസ്.മനോജ് (ബാറ്റിങ്) അഭിഷേക് മോഹന്‍ (ഫീല്‍ഡിങ്) എന്നീ സ്‌പെഷലിസ്റ്റുകളുമുണ്ട്.

English Summary:

Jain University to sponsor Trivandrum Royals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com