ADVERTISEMENT

ചെന്നൈ ∙ മലയാളി ലെഗ് സ്പിന്നർ മുഹമ്മദ് ഇനാന്റെ 3 വിക്കറ്റ് നേട്ടത്തിന്റെ മികവിൽ, ചതുർദിന ടെസ്റ്റിൽ ഓസ്ട്രേലിയ അണ്ടർ 19 ടീമിനെ 293 റൺസിന് പുറത്താക്കി ഇന്ത്യ. 48 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ഇനാന് പുറമേ, 49 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത പേസർ നാഗരാജും ഇന്ത്യയ്ക്കായി തിളങ്ങി.

മറുപടി ബാറ്റിങ്ങിൽ പതിമൂന്നുകാരൻ വൈഭവ് സൂര്യവംശിയുടെ അർധ സെഞ്ചറിക്കരുത്തിൽ (81 നോട്ടൗട്ട്) ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 14 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 103 എന്ന നിലയിലാണ് ഇന്ത്യ.

English Summary:

Under 19 Test: 3 wickets for Enaan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com