ADVERTISEMENT

പ്രഫഷനൽ മര്യാദ പ്രകടിപ്പിക്കുന്ന കാര്യത്തിൽ ‘ഐഎസ്എൽ’ മുദ്രയുള്ള മാന്യനാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച്. പക്ഷേ, അദ്ദേഹത്തിന്റെ പ്രസന്നതയും സൗമ്യതയുമല്ല, കളത്തിൽ ബ്ലാസ്റ്റേഴ്സ് ടീം കാണിക്കുന്ന നിലവിട്ട ആക്രമണ രീതിയാണ് ഇപ്പോൾ ചർച്ചാവിഷയം. കഴിഞ്ഞ മത്സരത്തിൽ ശക്തരായ എടികെ മോഹൻ ബഗാനെതിരെ ആക്രമണത്തിൽ അമിതാവേശം കാണിച്ചത് പിഴവായെന്നു വിമർശനമുയർന്നിരുന്നു. എന്നാൽ, ഇന്നലെ കലിംഗ സ്റ്റേഡിയത്തിൽ കണ്ടുമുട്ടിയപ്പോൾ വുക്കൊമനോവിച്ച് നയം വ്യക്തമാക്കി. 

ബഗാനെതിരെ അവസാന നിമിഷങ്ങളിൽ സമ്പൂർണ ആക്രമണത്തിലേക്കു പോയത് തിരിച്ചടിയായല്ലോ. പ്ലാനിട്ടു തന്നെ നടത്തിയ ആക്രമണമായിരുന്നോ അതോ ആവേശത്തിൽ കളി കയ്യിൽനിന്നു പോയതാണോ? 

പ്ലാൻ ചെയ്തു തന്നെയാണ് കൂടുതൽ മൂർച്ചയേറിയ ആക്രമണത്തിലേക്കു പോയത്. ഒരു ഗോളിനു മാത്രം (2–1) പിന്നിൽ നിൽക്കുമ്പോൾ കൂടുതൽ കയറിക്കളിച്ച് സമനില നേടുകയും ഹൈപ്രസ്സിങ്ങിലൂടെ പിന്നീട് വിജയഗോൾ സ്വന്തമാക്കുകയുമാണ് ചെയ്യേണ്ടത്. ബഗാനെതിരെ ബ്ലാസ്റ്റേഴ്സ് ചെയ്തതും അതാണ്. എന്നാൽ ഇതിനിടയ്ക്കു ചില വ്യക്തിഗത പിഴവുകളുണ്ടായി. അതു സ്വാഭാവികം മാത്രമാണ്. 

സീസണിൽ ഇതു തന്നെയാകുമോ ബ്ലാസ്റ്റേഴ്സിന്റെ ശൈലി

വിജയത്തിനു വേണ്ടിയുള്ള ആക്രമണശൈലി തന്നെയാണു പിന്തുടരുക. ബ്ലാസ്റ്റേഴ്സ് ടീമംഗങ്ങളും അത് ആസ്വദിക്കുന്നുണ്ട്. സ്വന്തം കംഫർട്ട് സോണിൽനിന്നു പുറത്തു വന്നാലേ വളരാനാകൂ. അതിനു റിസ്ക് എടുക്കേണ്ടി വരും. 

ആദ്യ എവേ മത്സരം, കാണികളുടെ പിന്തുണ? 

ഐഎസ്എൽ  ലീഗല്ലേ, ഹോം മാച്ചും എവേ മാച്ചുമുണ്ടാകും. പക്ഷേ, എവിടെ കളിച്ചാലും ബ്ലാസ്റ്റേഴ്സിന്റെ കാണികൾക്കു വേണ്ടിത്തന്നെയാണ് ഞങ്ങൾ കളിക്കുക.   എല്ലാ ടീമുകളും ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാൻ ഇഷ്ടപ്പെടുന്നു.  കാരണം ബ്ലാസ്റ്റേഴ്സിന്റെ ജനപ്രീതി തന്നെ. 

English Summary: Ivan Vukomanovic on Kerala Blasters' attacking strategy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com