ADVERTISEMENT

മഞ്ചേരി ∙  സൂപ്പർ കപ്പ് ഫുട്ബോളിൽ ഐഎസ്എൽ ടീം ഹൈദരാബാദ് എഫ്സി 2–1ന് ഐ ലീഗ് ടീം ഐസോൾ എഫ്സിയെ തകർത്തു. ഹൈദരാബാദിനു വേണ്ടി ജോയൽ ജോസഫ് ചിയാനീസ് (17–ാം  മിനിറ്റ്), പകരക്കാരൻ ജാവോ വിക്ടർ ബ്രൂണോ (51– പെനൽറ്റി) എന്നിവർ ലക്ഷ്യം കണ്ടു. ഐസോളിന്റെ ആശ്വാസഗോൾ  ഇവാൻ വെരസും (90+5) നേടി.

വടക്കു കിഴക്കൻ ശൗര്യവുമായെത്തിയ ഐസോളിനെ ആദ്യ നിമിഷങ്ങളിൽ തന്നെ വളഞ്ഞുകെട്ടിയുള്ള ആക്രമണമായിരുന്നു ഹൈദരാബാദ് നടത്തിയത്. 17–ാം മിനിറ്റിൽ മലയാളി താരം എ.കെ.അബ്ദുൽ റബീഹ് ഒരുക്കി നൽകിയ പന്തിൽ ഹൈദരാബാദിന്റെ സ്പാനിഷ് താരം ബോർജ ഹെരേര ഗോൺസാലസ് തൊടുത്ത ഷോട്ട് ഐസോൾ ഗോൾകീപ്പർ വൻലാൽ പറന്നു തടുത്തു. 

പക്ഷേ റീബൗണ്ട് ചെയ്ത പന്ത് പെനൽറ്റി ബോക്സിനു തൊട്ടടുത്ത് നിലയുറപ്പിച്ചിരുന്ന ഹൈദരാബാദിന്റെ തന്നെ ഓസ്ട്രേലിയൻ താരം ജോയൽ ജോസഫ് ചിയാനീസ് ലക്ഷ്യത്തിലെത്തിച്ചു. (1–0). 

ആദ്യ പകുതിയിലെ മേൽക്കോയ്മ രണ്ടാം പകുതിയിലും തുടർന്ന ഹൈദരാബാദ് 51–ാം മിനിറ്റിൽ രണ്ടാമത്തെ അടി പൊട്ടിച്ചു. ഹൈദരാബാദ് താരം ആരൺ ഡിസിൽവയെ പെനൽറ്റി ബോക്സിൽ ഫൗൾ ചെയ്തതിന് കിട്ടിയ  ബ്രസീലീയൻ താരം  ജാവോ വിക്ടർ ബ്രൂണോ സുന്ദരമായി വലയിലെത്തിച്ചു. (2–0)

പ്രതിരോധക്കോട്ട ഭദ്രമാക്കിയ ഹൈദരാബാദ് പിന്നീട് ഐസോളിന്റെ നേരിട്ടുള്ള ആക്രമണങ്ങളൊക്കെയും നിർവീര്യമാക്കി. എന്നാൽ ഇൻജറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ  ഐസോളിന്റെ ബലാറൂസ് താരം ഇവാൻ വെരസ് ബോക്സിനു പുറത്തുനിന്നു തൊടുത്ത മഴവിൽ കിക്ക് ഗോളായി (2–1).  

English Summary: Hyderabad beat Aizawl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com