ഏഷ്യൻ കപ്പിൽ ചരിത്രം കുറിക്കാൻ വനിതാ റഫറി, ഇന്ത്യ – ഓസ്ട്രേലിയ മത്സരം നിയന്ത്രിക്കാൻ ജപ്പാന്റെ യോഷിമി യമാഷിറ്റ
Mail This Article
×
ദോഹ ∙ ഏഷ്യൻ കപ്പിൽ വനിതാ റഫറിയുടെ അരങ്ങേറ്റം. നാളത്തെ ഇന്ത്യ – ഓസ്ട്രേലിയ മത്സരം നിയന്ത്രിക്കുന്ന ജപ്പാന്റെ യോഷിമി യമാഷിറ്റയാണ് ചരിത്രത്തിൽ ഇടം നേടാൻ ഒരുങ്ങുന്നത്. യോഷിമിക്കൊപ്പം അസിസ്റ്റന്റ് റഫറിമാരും വനിതകളാണ്. ഇവർ ഇതിനു മുൻപ് 2019 എഎഫ്സി കപ്പിലും 2022 എഎഫ്സി ചാംപ്യൻസ് ലീഗിലും ഒരുമിച്ചു മത്സരം നിയന്ത്രിച്ചിട്ടുണ്ട്. ജപ്പാനിൽനിന്നുള്ള ആദ്യ പ്രഫഷനൽ വനിതാ റഫറിയാണ് മുപ്പത്തിയേഴുകാരിയായ യോഷിമി.
English Summary:
Women referee to record history In Asian Cup
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.