ADVERTISEMENT

മഡ്രിഡ് ∙ അവസാന മത്സരം വിജയിച്ച് ചാവി ഹെർണാണ്ടസ് സ്പാനിഷ് ക്ലബ് ബാർസിലോനയോട് ബൈ പറഞ്ഞു. അടുത്ത സീസണിൽ ബാർസിലോനയ്ക്കു പുതിയ പരിശീലകനായിരിക്കുമെന്നു ക്ലബ് മാനേജ്മെന്റ് പ്രഖ്യാപിച്ചതിനു പിന്നാലെ നടന്ന ലാ ലിഗ മത്സരത്തിൽ കാറ്റലൻ ക്ലബ് 2–1നു സെവിയ്യയെ തോൽപിച്ചു. റോബർട്ട് ലെവൻ‍ഡോവ്സ്കി, ഫെർമിൻ ലോപസ് എന്നിവരാണു ബാ‍ർസയ്ക്കായി ഗോളുകൾ നേടിയത്.

ഒരു വർഷംകൂടി കരാർ ബാക്കിനിൽക്കെയാണ് വെള്ളിയാഴ്ച ക്ലബ് മാനേജ്മെന്റ് ചാവിയെ പുറത്താക്കിയത്. ക്ലബ്ബിന്റെ സാമ്പത്തികാവസ്ഥയെ ചാവി പരസ്യമായി വിമർശിച്ചതാണു ബാർസ മാനേജ്മെന്റിനെ ചൊടിപ്പിച്ചത്. റയൽ മഡ്രിഡ് ചാംപ്യന്മാരായ ലീഗിൽ ബാർസിലോന രണ്ടാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. ബാർസയ്ക്കു പുറമേ ജിറോണ, അത്‌ലറ്റിക്കോ മഡ്രിഡ് ടീമുകളും അടുത്ത സീസൺ ചാംപ്യൻസ് ലീഗിനു യോഗ്യത നേടി. 

അത്‌ലറ്റിക് ബിൽബാവോ, റയൽ സോസിദാദ് എന്നിവ യൂറോപ്പ ലീഗ് കളിക്കും. കാഡിസ്, അൽമേറിയ, ഗ്രനാഡ എന്നിവ രണ്ടാം ഡിവിഷനിലേക്കു തരംതാഴ്ത്തപ്പെട്ടു. 24 ഗോളുകൾ നേടിയ ജിറോണ സ്ട്രൈക്കർ ആർടെം ഡോവ്‌ബിക്കാണ് ലീഗിന്റെ ടോപ്സ്കോറർ.

English Summary:

Barcelona beat Sevilla in Xavi's last match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com