ADVERTISEMENT

സ്റ്റുട്ഗർ‌ട്ട് ∙ യൂറോയിൽ സ്കോട്‍ലൻഡ് ഗോൾകീപ്പർ അംഗുസ് ഗണ്ണുമായി കൂട്ടിയി‌ടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ ഹംഗറി സ്ട്രൈക്കർ ബർനബാസ് വർഗയുട‌െ നില മെച്ചപ്പെട്ടു. എന്നാൽ താടിയെല്ലിനു ഗുരുതരമായി പരുക്കേറ്റതിനാൽ ശസ്ത്രക്രിയയ്ക്കു വിധേയനാകുന്ന വർഗ യൂറോയിൽ ഇനി ടീമിനൊപ്പമുണ്ടാവില്ലെന്ന് ഹംഗറി കോച്ച് മാർക്കോ റോസി അറിയിച്ചു. സ്റ്റുട്ഗർട്ടിലെ ആശുപത്രിയിലാണ് ഇരുപത്തൊൻപതുകാരനായ താരം ഇപ്പോൾ. കഴിഞ്ഞ യൂറോയിൽ ഫിൻലൻഡിനെതിരെ മത്സരത്തിനിടെ ഹൃദയാഘാതം വന്ന് ഡെൻമാർക്ക് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സൺ വീണതിനു സമാനമായ ദൃശ്യങ്ങളാണ് ഹംഗറി–സ്കോട്‍ലൻഡ് മത്സരത്തിന്റെ 71–ാം മിനിറ്റിലും സംഭവിച്ചത്. ഒരു ഫ്രീകിക്ക് ഹെഡ് ചെയ്യാനായി ഉയർന്നു ചാ‌ടിയ വർഗ കൂട്ടപ്പൊരിച്ചിലിനിട‌െ താഴെ വീഴുകയായിരുന്നു. 

  ബോധം നഷ്ട‌മായ വർഗയെ ഷീറ്റുകൾ കൊണ്ടു മറച്ചു പിടിച്ച് പ്രഥമശുശ്രൂഷ നൽകിയതിനു ശേഷം സ്ട്രെച്ചറിൽ പുറത്തേക്കു കൊണ്ട‌ു പോയി. ഇൻജറി ടൈമിലെ ഗോളിൽ മത്സരം ജയിച്ചതിനു ശേഷം വർഗയുടെ ജഴ്സി ഉയർത്തിപ്പിട‌ിച്ച് അണിനിരന്നതിനു ശേഷമാണ് ഹംഗറി ടീം മൈതാനം വിട്ടത്.

English Summary:

Hungary Footballer Barnabas Varga Suffers Life-Threatening Injury On Field

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com