ADVERTISEMENT

കോട്ടയം ∙ ലോകത്തിലെ ഏറ്റവും വലിയ യൂത്ത് ഫുട്ബോൾ മേളകളിലൊന്നായ സ്വീഡനിലെ ഗോഥിയ കപ്പിലെ ഗോഥിയ സ്പെഷൽ ഒളിംപിക്സ് ചാംപ്യൻഷിപ്പിൽ മികവറിയിച്ചു മുന്നേറുന്ന ഇന്ത്യൻ ടീമിൽ 3 മലയാളികൾ. കോട്ടയം ഏറ്റുമാനൂർ വെട്ടിമുകൾ സേവാഗ്രാം സ്പെഷൽ സ്കൂൾ വിദ്യാർഥി ആരോമൽ ജോസഫ്, മലപ്പുറം പരപ്പനങ്ങാടി എസ്എൻഎം എച്ച്എസ്എസ് വിദ്യാർഥി മുഹമ്മദ് ഷഹീർ, കോട്ടയം കടുത്തുരുത്തുരുത്തി ആയാംകുടി ആശാ നികേതൻ സ്പെഷൽ സ്കൂൾ വിദ്യാർഥി അബി ജോസ് എന്നിവരാണ് 12 അംഗ ഇന്ത്യൻ ടീമിലുള്ളത്. 

ഇന്നലെ നടന്ന ഗ്രൂപ്പ് തലത്തിലെ ആദ്യ 2 മത്സരങ്ങളിൽ ഇന്ത്യൻ ടീം വിജയിച്ചു. ജർമനി ടീം വണ്ണിനെ 6–0നും ഫിൻലൻഡ് ടീമിനെ 3–0നുമാണ് തോൽപിച്ചത്. ഫിൻലൻഡിനെതിരെ ഷഹീർ ഗോളും നേടി.  ആൺ, പെൺ, സ്പെഷൽ സ്കൂൾ എന്നീ വിഭാഗങ്ങളിൽ 74 രാജ്യങ്ങളിൽ നിന്നു 1909 ടീമുകളാണു ഗോഥിയ കപ്പിൽ മത്സരിക്കുന്നത്. കുറുപ്പന്തറ സ്വദേശികളായ ലാലു ജോസഫ് – മായ ദമ്പതികളുടെ മകനാണ് ആരോമൽ. പരപ്പനങ്ങാട് സദ്ദാം ബീച്ച് സ്വദേശി മുഹമ്മദ് ബഷീർ– മുംതാസ് ദമ്പതികളുടെ മകനാണ് ഷഹീർ. കോട്ടയം ആയാംകുടി നമ്പ്യാകുളം ജോസ് ദേവസ്യ– ടാനി ദമ്പതികളുടെ മകനാണ് അബി.

English Summary:

Gothia Special Olympics Championship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com