ADVERTISEMENT

കോപ്പൻഹേഗൻ ∙ ലക്ഷ്യ സെന്നും മലയാളി താരം എച്ച്.എസ്.പ്രണോയിയും ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന്റെ പ്രീ ക്വാർട്ടറിലേക്കു മുന്നേറിയപ്പോൾ പി.വി.സിന്ധു പുറത്തായി. രണ്ടാം റൗണ്ടിൽ പ്രണോയ് ഇന്തൊനീഷ്യയുടെ ചിക്കോ വാർദോയയെ അനായാസം തോൽപിച്ചപ്പോൾ (21-9 21-14) ദക്ഷിണ കൊറിയൻ താരം ജെയൻ ഹ്യൂക് ജെനിനെയാണ് ലക്ഷ്യ കീഴടക്കിയത് (21–11, 21–12). സിംഗപ്പുരിന്റെ മുൻ ലോക ചാംപ്യൻ ലോ കീൻ യൂവാണ് പ്രീക്വാർട്ടറിൽ പ്രണോയിയുടെ എതിരാളി. 

മുൻ ലോക ചാംപ്യനും 5 തവണ മെഡൽ ജേതാവുമായ പി.വി.സിന്ധുവിനെ ജപ്പാന്റെ നൊസോമി ഒകുഹാരയാണ് രണ്ടാം റൗണ്ടിൽ വീഴ്ത്തിയത് (21–14, 21–14). ആദ്യ ഗെയിമിൽ പൊരുതാതെ കീഴടങ്ങിയ ഇന്ത്യൻ താരം രണ്ടാം ഗെയിമിൽ 9–0ന് മുന്നിൽ നിന്നശേഷമാണ് മത്സരവും കൈവിട്ടത്. 

ചാംപ്യ‍ൻഷിപ്പിന്റെ ആദ്യ റൗണ്ടിൽ‌ സിന്ധുവിന് ബൈ ലഭിച്ചിരുന്നു. ‌കരിയറിൽ ഇതാദ്യമായാണ് ലോക ചാംപ്യൻഷിപ്പിന്റെ ക്വാർട്ടറിലെത്താതെ സിന്ധു പുറത്താകുന്നത്. 

വനിതാ ഡബിൾസിൽ ഇന്ത്യയുടെ അശ്വിനി ഭട്ട്– ശിഖ ഗൗതം സഖ്യവും മിക്സ്ഡ് ഡബിൾസിൽ വെങ്കട് പ്രസാദ്– ജുഹി ദേവാംഗൻ സഖ്യവും ആദ്യ റൗണ്ടിൽ തോറ്റു പുറത്തായി.

English Summary : Lakshya Sen and HS Prannoy entered to pre-quarters of World Badminton Championship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com