ADVERTISEMENT

ന്യൂഡൽഹി ∙ തനിക്കു പരുക്കേറ്റിട്ടില്ലെന്നും ചെക്ക് റിപ്പബ്ലിക്കിലെ മീറ്റിൽ നിന്നു പിൻമാറിയത് മുൻ‌കരുതലിന്റെ ഭാഗമായാണെന്നും ജാവലിൻത്രോ താരം നീരജ് ചോപ്ര. കാലിലെ ഒരു മസിലിനു കുറച്ചു ദിവസങ്ങളായി വേദനയുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ ഇതു പരുക്കായി മാറാൻ സാധ്യതയുണ്ട്. ഒളിംപിക്സ് വർഷത്തിൽ ‘റിസ്ക്’ എടുക്കാൻ ആഗ്രഹിക്കുന്നില്ല– നീരജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

നാളെ നടക്കുന്ന ഗോൾഡൻ സ്പൈക്ക് മീറ്റിൽ നിന്നു നീരജ് പിൻമാറിയത് പരുക്കുമൂലമാണെന്നും ഒളിംപിക്സ് പങ്കാളിത്തം ആശങ്കയിലാണെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

English Summary:

Neeraj Chopra clarified that he is not injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com