ADVERTISEMENT

സിംഗപ്പൂർ ∙ പാരിസ് ഒളിംപിക്സിനു മുന്നോടിയായുള്ള പ്രധാന ബാഡ്മിന്റൻ ടൂർണമെന്റുകളിലൊന്നായ സിംഗപ്പൂർ ഓപ്പണിന് ഇന്നു തുടക്കം.  മലേഷ്യൻ  മാസ്റ്റേഴ്സ് ഫൈനലിൽ തോൽവി വഴങ്ങിയ സൂപ്പർ താരം പി.വി.സിന്ധുവിന് ഒളിംപിക്സിനു മുൻപ് ആത്മവിശ്വാസം തിരികെപ്പിടിക്കാനുള്ള അവസരമാണ് ഈ സൂപ്പർ 750 ടൂർണമെന്റ്.   ലോക ഒന്നാം നമ്പർ ജോടി സാത്വിക് സായ്‌രാജ്– ചിരാഗ് ഷെട്ടി സഖ്യമാണ് ടൂർണമെന്റിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷ. ഇന്നത്തെ മത്സരത്തിൽ ഡെൻമാർക്ക് താരങ്ങളായ മാഡ്സ് വെസ്റ്റർഗാർഡ്– ഡാനിയൽ ലഡ്ഗാർഡ് സഖ്യമാണ് ഇന്ത്യൻ സഖ്യത്തിന്റെ എതിരാളികൾ.  മത്സരങ്ങൾ രാവിലെ 7.30 മുതൽ സ്പോർട്സ് 18 ചാനലിലും ജിയോ സിനിമാ ആപ്പിലും തത്സമയം.

English Summary:

Singapore open badminton

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com