ADVERTISEMENT

ന്യൂ‍ഡൽഹി∙ ഒളിംപിക്സ് മെഡൽ ജേതാവായ ഗുസ്തി താരം ബജ്‌രംഗ് പുനിയയ്ക്ക് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ഉത്തേജക പരിശോധനയ്ക്കു വിസമ്മതിച്ചുവെന്ന കാരണത്താലായിരുന്നു ടോക്കിയോ ഗെയിംസ് വെങ്കല ജേതാവായ ബജ്‌രംഗിനു വിലക്കു വന്നത്. പിന്നാലെ രാജ്യാന്തര ഗുസ്തി സംഘടനയും ബജ്‌രംഗിനു വിലക്കു പ്രഖ്യാപിച്ചിരുന്നു. 

     ബജ്‌രംഗ് പുനിയയ്ക്ക് നോട്ടിസ് നൽകാനും അതിലുള്ള വിശദീകരണം    പഠിച്ചശേഷം വിലക്ക് ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകാനുമാണ് നാഡയുടെ അച്ചടക്ക സമിതിയുടെ വിലയിരുത്തൽ.

English Summary:

Bajrang Punia's provisional suspension has been revoked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com