ADVERTISEMENT

ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സ് നീന്തൽക്കുളത്തിലേക്ക് 14 വയസ്സുകാരി ധിനിധി ദേസിങ്കുവും. പാരിസിൽ നീന്തലി‍ൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 2 താരങ്ങളിൽ ഒരാളാണ് പാതി മലയാളിയായ ധിനിധി. കർണാടക താരമായ ശ്രീഹരി നടരാജൻ പുരുഷൻമാരുടെ 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിലും ധിനിധി വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിലും പാരിസിൽ മത്സരിക്കും.  തമിഴ്നാട് സ്വദേശിയായ ധിനിധിയുടെ അമ്മ ജെസിത കോഴിക്കോട് പുതിയങ്ങാടി സ്വദേശിനിയാണ്. കഴിഞ്ഞവർഷം നടന്ന ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിലെ ഏറ്റവും പ്രായംകുറഞ്ഞ താരം ധിനിധി ദേസിങ്കുവായിരുന്നു. 

English Summary:

Dhinidhi Desinghu to be India's youngest athlete at Paris Olympics 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com