ADVERTISEMENT

നിലവിലെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര ഒഴികെ ഇന്ത്യൻ അത്‌ലറ്റിക്സിലെ സൂപ്പർ താരങ്ങളെല്ലാം മത്സരത്തിനിറങ്ങുന്ന ദേശീയ സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിന് ഇന്നു ട്രാക്കുണരും. പാരിസ് ഒളിംപിക്സിൽ അത്‌ലറ്റിക്സിന് ഇനിയും യോഗ്യത നേടാൻ കഴിയാത്തവർക്ക് അവസാന അവസരമാണ് 30 വരെ നീളുന്ന ചാംപ്യൻഷിപ്. നീരജിനൊപ്പം ഒളിംപിക്സിന് ഇതിനോടകം യോഗ്യത നേടിയവരിൽ, സംഘാടകരായ അത്‌ലറ്റിക് ഫെഡറേഷനിൽനിന്ന് ഇളവു വാങ്ങാത്ത മുഴുവൻ താരങ്ങളും മീറ്റിനിറങ്ങും. പാരിസ് യോഗ്യത നേടാനുള്ള അവസാന തീയതി 30 ആണ്. ഇന്ത്യൻ താരങ്ങൾക്കു ട്രാക്കിൽ പോരാട്ടവീര്യമുയർത്താൻ ശ്രീലങ്ക, മാലദ്വീപ് താരങ്ങളും ചാംപ്യൻഷിപ്പിൽ മത്സരിക്കാനിറങ്ങും.

വനിതാ ലോങ്ജംപിൽ യോഗ്യത തേടി മലയാളി താരങ്ങളായ ആൻസി സോജൻ, നയന ജയിംസ്, സാന്ദ്ര ബാബു എന്നിവർ മത്സരിക്കാനിറങ്ങും. യുവതാരം ശൈലി സിങ്ങും ഇവർക്കൊപ്പമുണ്ടാകും. ഒളിംപിക് യോഗ്യത നേടിയ 4–400 മീറ്റർ റിലേ ടീമിലെ മലയാളി താരങ്ങളായ വൈ.മുഹമ്മദ് അനസ്, വി.മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ് എന്നിവർ 400 മീറ്ററിൽ ട്രാക്കിലിറങ്ങും. 

എൽദോസ് പോൾ, അബ്ദുല്ല അബൂബക്കർ, യു.കാർത്തിക്, എൻ.വി.ഷീന (ട്രിപ്പിൾ ജംപ്) എന്നിവരും വി.കെ.വിസ്മയ, ജിസ്ന മാത്യു (400 മീ) എന്നിവരും ആർ.അനു (400 മീ. ഹർഡിൽസ്), ഏയ്ഞ്ചൽ ദേവസ്യ (ഹൈജംപ്) തുടങ്ങിയവരും കേരളത്തിനായി മീറ്റിൽ മത്സരിക്കും.4–400 മീറ്റർ മിക്സ്ഡ് റിലേ ടീമിന്റെ റാങ്കിങ് മെച്ചപ്പെടുത്തി ഒളിംപിക് യോഗ്യത നേടിയെടുക്കാനുള്ള ശ്രമവും ചാംപ്യൻഷിപ്പിൽ നടക്കും. റിലേയിൽ ലോക റാങ്കിങ്ങിൽ ആദ്യ 16ൽ വരുന്നവർക്ക് ഒളിംപിക്സിൽ മത്സരിക്കാനാകും. നിലവിൽ 27–ാം റാങ്കിലാണ് ഇന്ത്യ.

English Summary:

India's last athletics meet to qualify olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com