ADVERTISEMENT

ദേശീയ സീനിയർ അത്‌ലറ്റിക്സിനെ ഞെട്ടിച്ച് ഉത്തേജക വിവാദം. മുൻ ചാംപ്യൻഷിപ്പിലെ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട ജാവലിൻ ത്രോ താരം ഡി.പി.മനുവിനെ മീറ്റിൽ പങ്കെടുക്കുന്നതിൽനിന്നു വിലക്കി. ദേശീയ ഉത്തേജകവിരുദ്ധ ഏജൻസിയുടെ (നാഡ) നിർദേശപ്രകാരമാണ് അത്‌ലറ്റിക് ഫെഡറേഷൻ കർണാടക താരം മനുവിനെ മാറ്റിനിർത്തിയത്. നീരജ് ചോപ്രയ്ക്കും കിഷോർ കുമാർ ജനയ്ക്കുമൊപ്പം പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്കായി മത്സരിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന താരമാണു മനു. നേരിട്ടു യോഗ്യത നേടിയില്ലെങ്കിലും റാങ്കിങ്ങിലെ മികച്ച സ്ഥാനം മനുവിനെ തുണയ്ക്കുമായിരുന്നു. ലോക റാങ്കിങ്ങിൽ നിലവിൽ 15–ാം സ്ഥാനത്താണു താരം. 

പുരുഷന്മാരുടെ 400 മീറ്ററിൽ കൊല്ലം നിലമേൽ സ്വദേശി വൈ.മുഹമ്മദ് അനസ് (45.926 സെക്കൻഡ്) ഫോട്ടോഫിനിഷിൽ സ്വർണം നേടി. പിന്നിലാക്കിയത് പാലക്കാട്ടുകാരൻ വി.മുഹമ്മദ് അജ്മലിനെ (45.929). വനിതാ ട്രിപ്പിൾ ജംപിൽ തൃശൂർ ചേലക്കര സ്വദേശി എൻ.വി.ഷീന സ്വർണം നേടി (13.44 മീറ്റർ). പുരുഷ ഡെക്കാത്‌ലനിൽ എൻ.തൗഫീഖും കേരളത്തിനായി സ്വർണത്തിലെത്തി. ഇന്നലെ മീറ്റിലാർക്കും ഒളിംപിക് യോഗ്യത നേടാനായില്ല.

വനിതകളുടെ 400ൽ കഴിഞ്ഞ ദിവസം ഒളിംപിക് യോഗ്യത നേടിയ കിരൺ പഹൽ സെമിയിലെ അതേ പ്രകടനം (50.92) ഫൈനലിലും ആവർത്തിച്ച് സ്വർണം നേടി. വനിതാ പോൾവോൾട്ടിൽ കോട്ടയം പാലാ സ്വദേശി മരിയ ജയ്സൺ (3.90 മീറ്റർ) വെങ്കലം നേടി. പഞ്ചാബിന്റെ ഗുരീന്ദർവീർ സിങ്ങും (10.32 സെക്കൻഡ്) കർണാടകയുടെ എസ്.എസ്.സ്നേഹയും (11.62 സെക്കൻഡ്) മീറ്റിലെ വേഗതാരങ്ങളായി.

English Summary:

NADA banned DP Manu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com