ADVERTISEMENT

ദേശീയ സീനിയർ അത്‌ലറ്റിക്സിന്റെ ഒന്നാം ദിനം അതിശയക്കുതിപ്പിലൂടെ ഹരിയാനയുടെ കിരൺ പഹൽ‍ പാരിസ് ഒളിംപിക്സ് യോഗ്യത ഉറപ്പിച്ചു. സെമിയിൽ 50.92 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഇരുപത്തിമൂന്നുകാരിയായ കിരൺ യോഗ്യത നേടിയത്. ഇന്ത്യൻ വനിതകളിൽ ഹിമ ദാസ് മാത്രമാണ് ഇതിലും വേഗത്തിൽ (50.79 സെക്കൻഡ്) 400 മീറ്റർ ഓടിയിട്ടുള്ളത്. ഹിമ ദാസിന്റെ പേരിലുണ്ടായിരുന്ന മീറ്റ് റെക്കോർഡും (51.13) കിരൺ തിരുത്തി. 50.95 സെക്കൻഡാണ് ഒളിംപിക് യോഗ്യതാ മാർക്ക്.

2022ൽ ദേശീയ സീനിയർ മീറ്റിൽ 51.84 സെക്കൻഡിൽ ഓടിയെത്തി സ്വർണം നേടിയശേഷം മോശം ഫോമിലായിരുന്നു കിരൺ. പരുക്കും സാമ്പത്തിക പ്രതിസന്ധിയും മൂലം ട്രാക്കിൽനിന്നു വിട്ടുനിന്ന കിരൺ കഴിഞ്ഞ മാസം സംസ്ഥാന മീറ്റിലൂടെയാണു തിരിച്ചുവന്നത്. ‘ 2022ൽ അച്ഛൻ മരിച്ചതോടെ കുടുംബത്തിന്റെ പിന്തുണ എനിക്കു കിട്ടാതായി. റെയിൽവേയിലെ ജോലികൊണ്ടു വീട്ടുകാര്യവും പരിശീലനവും ഒരുമിച്ചു കൊണ്ടുപോകാൻ പ്രയാസം നേരിട്ടതിനാൽ കായികരംഗം വിടാൻ പലവട്ടം ആലോചിച്ചതാണ്. സെമിക്കുശേഷം കിരൺ പറഞ്ഞു.

റിയോ ഒളിംപിക്സിനു യോഗ്യത നേടിയ ഹരിയാനയുടെ നിർമല ഷിയോറനുശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിതാ താരം 400ൽ ഒളിംപിക് യോഗ്യത നേടുന്നത്. പുരുഷ 5000 മീറ്ററിൽ ഉത്തർപ്രദേശിന്റെ ഗുൽവീർ സിങ് സ്വന്തം പേരിലുള്ള മീറ്റ് റെക്കോർഡ് പുതുക്കി (13:34.67). 

English Summary:

Olympic qualification for Kiran Pahal In the women's 400m

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com