ADVERTISEMENT

ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായികസംഘത്തിന്റെ തലവനായി (ചെഫ് ഡി മിഷൻ) ഷൂട്ടിങ് താരം ഗഗൻ നാരംഗിനെ നിയമിച്ചു. ബോക്സിങ് താരം മേരികോം പിന്മാറിയ സ്ഥാനത്തേക്കാണ് ലണ്ടൻ ഒളിംപിക്സിലെ വെങ്കലമെഡൽ ജേതാവായ നാരംഗിനെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) നിയമിച്ചത്. നേരത്തേ, ഡെപ്യൂട്ടി ചെഫ് ഡി മിഷനായിരുന്നു നാൽപത്തിയൊന്നുകാരനായ നാരംഗ്.

ബാഡ്മിന്റൻതാരം പി.വി. സിന്ധു ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകവാഹകയാകും. ടേബിൾ ടെന്നിസ് താരം അജാന്ത ശരത് കമൽ ആണ് പുരുഷ ടീമിനെ പ്രതിനിധീകരിച്ചു പതാകയേന്തുക. 

‘ഇന്ത്യൻ സംഘത്തെ നയിക്കാൻ ഒരു ഒളിംപിക് മെഡൽ ജേതാവിനെയാണ് ആലോചിച്ചത്. ഗഗൻ നാരംഗ് ആ പദവിക്കു തികച്ചും യോജിച്ചയാളാണ്’– ഐഒഎ പ്രസിഡന്റ് പി.ടി.ഉഷ പറഞ്ഞു.

English Summary:

PV Sindhu, Sharath Kamal confirmed as India's flag bearers for Paris Olympics opening ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com