ADVERTISEMENT

ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിൽ 24 പേർ സേനകളിൽ നിന്നുള്ളവർ. കരസേനയിൽ സുബേദാർ മേജർ റാങ്കിലുള്ള ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഉൾപ്പെടെയാണ് സംഘത്തിൽ സർവീസസിന്റെ ശക്തമായ പ്രാതിനിധ്യം. ഇതാദ്യമായി വനിതാ സേനാംഗങ്ങൾ ഒളിംപിക്സിൽ ഇന്ത്യയ്ക്കു വേണ്ടി ഇറങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്.

ബോക്സിങ് താരം ജാസ്മിൻ ലംബോറിയയും ഗുസ്തി താരം ഋതിക ഹൂഡയുമാണിത്. 2022 കോമൺവെൽത്ത് ഗെയിംസിലെ വെങ്കലമെഡൽ ജേതാവാണ് കരസേനയിൽ ഹവിൽദാറായ ജാസ്മിൻ. നാവികസേനയിൽ ചീഫ് പെറ്റി ഓഫിസർ ആയ ഋതിക ഈ വർഷം ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്നു. മലയാളികളിൽ മുഹമ്മദ് അജ്മലും വൈ. മുഹമ്മദ് അനസും നേവിയിലും അബ്ദുല്ല അബൂബക്കർ, മിജോ ചാക്കോ കുര്യൻ എന്നിവർ വ്യോമസേനയിലുമാണ്.

English Summary:

Twenty four soldiers in Indian squad for Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com