ADVERTISEMENT

റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണെന്ന വിശ്വാസത്തിന് എതിരാണ് യുഎസിന്റെ മുൻ വനിതാ സ്പ്രിന്റർ ഫ്ലോറൻസ് ഗ്രിഫിത്ത് ജോയ്നറു‌ടെ നേട്ടങ്ങൾ. 38–ാം വയസ്സിൽ അന്തരിച്ച ഫ്ലോ ജോയുടെ പേരിലുള്ള 2 ലോക റെക്കോർഡുകൾക്കും ഒരു ഒളിംപിക് റെക്കോർഡിനും 36 വർഷമായിട്ടും ഇളക്കമില്ല.

1988ലെ സോൾ ഒളിംപിക്‌സിൽ വനിതകളുടെ 100, 200 മീറ്ററിൽ ഫ്ലോ ജോ ഇരട്ട സ്വർണം നേടിയിരുന്നു. അന്ന് 200 മീറ്ററിൽ ഫ്ലോ ജോ കുറിച്ച 21.34 സെക്കൻഡിന്റെ ലോക, ഒളിംപിക്സ് റെക്കോർഡുകൾ ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. അതിനൊപ്പം 1988ലെ യുഎസ് ഒളിംപിക്സ് ട്രയൽസിൽ ഫ്ലോ ജോ 100 മീറ്ററിൽ കുറിച്ച 10.49 സെക്കൻഡിന്റെ ലോക റെക്കോർഡും ഇതുവരെ ആർക്കും തിരുത്താനായിട്ടില്ല.

English Summary:

Record book

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com