ADVERTISEMENT

ഉപഭോക്താക്കൾക്ക് മനം മയക്കുന്ന ഓഫറുകളുമായി ആമസോൺ. ജൂലൈ 20 മുതൽ 21 വരെയാണ് ആമസോൺ പ്രൈം ഡേ ഓഫറുകൾ നടക്കുന്നത്. 50 മുതൽ 80 ശതമാനം വരെ ഓഫറുകളാണ് കമ്പനി നൽകുന്നത്. ഇതിൽ ഫോറെവർ 21, ടൈറ്റൻ, ബീബ, പ്യൂമ തുടങ്ങിയ ബ്രാൻഡഡ് ഉത്പന്നങ്ങളും ഉൾപ്പെടുന്നു. കൂടാതെ വാങ്ങുന്ന എല്ലാ ഉത്പന്നങ്ങളും ഒരു ദിവസത്തിനുള്ളിൽ ഡെലിവറി ചെയ്യാനുള്ള ഓഫറുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയവയുടെ കാർഡുകൾക്കും പ്രത്യേക ഓഫറുണ്ട്.

സ്ത്രീകൾക്കായുള്ള കുർത്ത സെറ്റുകൾ, സാരി, ഹീൽസ് & സാൻഡിൽസ്, ഹാൻഡ് ബാഗുകൾ, വാച്ചുകൾ, ട്രാവൽ ലഗ്ഗേജ്, ജംപ് സ്യൂട്ട് തുടങ്ങി നിരവധി സാധനങ്ങൾക്ക് 50 ശതമാനം മുതൽ 80 ശതമാനം വരെ ഓഫറുകളുണ്ട്. കൂടാതെ ബ്യൂട്ടി പ്രൊഡക്ടുകളും വളരെ വിലക്കുറവിലാണ് ലഭിക്കുക. 70 ശതമാനം വരെ ഓഫറുകൾ വമ്പൻ ബ്രാൻഡുകൾക്ക് ആമസോൺ നൽകുന്നുണ്ട്. 

സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും കുട്ടികൾക്കും പ്രത്യേക ഓഫറുകളും ആമസോൺ പ്രൈം ഡേയിലുണ്ട്. ഷർട്ട്, ടിഷർട്ട്, സ്പോർട്സ് വെയർ, ഷൂസ്, വാലറ്റ് തുടങ്ങി ആവശ്യമായ എല്ലാം 50 ശതമാനം മുതൽ 80 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. 

സെയിം ഡേ ഡെലിവറി, ഈസി റിട്ടേൺ, 1500ൽ അധികം ബ്രാൻഡുകളുടെ വസ്ത്രങ്ങളും സൗന്ദര്യ ഉൽപന്നങ്ങളും തുടങ്ങി നിരവധി ഓഫറുകളാണ് കമ്പനി ഉപഭോക്താക്കൾക്കായി ഒരുയിരിക്കുന്നത്. കൂടാതെ 8പിഎം ഡീൽസ് വേറെയുമുണ്ട്. ഓർക്കുക ഈ ഓഫർ ജൂലൈ 20, 21 വരെ മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com