ADVERTISEMENT

ഓഗസ്റ്റ് 6 ന് പുലർച്ചെ ആയിരത്തോളം യുക്രെയ്ൻ സൈനികർ ടാങ്കുകളും കവചിത വാഹനങ്ങളുമായി റഷ്യൻ അതിർത്തി കടന്ന് കസ്‌ക്(Kursk) മേഖലയിൽ തമ്പടിച്ചിരുന്നു. ഇപ്പോഴിതാ റഷ്യയിലെ കസ്‌ക് മേഖലയിലെ സെയ്ം നദിക്ക് കുറുകെയുള്ള മറ്റൊരു തന്ത്രപ്രധാനമായ പാലം യുക്രെയ്ൻ വ്യോമസേന തകർത്തതായി റിപ്പോര്‍ട്ടുകൾ വരുന്നു. ആഗസ്റ്റ് 6 മുതലായിരുന്നു ആയിരക്കണക്കിന് റഷ്യക്കാരെ അവരുടെ വീടുകൾ വിട്ട് പലായനം ചെയ്യിച്ചു അമ്പരപ്പിക്കുന്ന നുഴഞ്ഞുകയറ്റം യുക്രെയ്ൻ ആരംഭിച്ചത്. റഷ്യൻ സൈനിക നീക്കം തടയാനായി ഇതുവരെ രണ്ട് പാലങ്ങളാണ് യുക്രെയ്ൻ തകർത്തത്.

റഷ്യയുടെ കസ്‌ക് മേഖലയിൽ സൈന്യം 1,000 ചതുരശ്ര കിലോമീറ്ററിലധികം ഗ്രാമങ്ങള്‍ കൈവശപ്പെടുത്തുകയും റഷ്യൻ സൈനികരെ പിടികൂടുകയും ചെയ്തു. 2022 ഫെബ്രുവരിയിലെ യുക്രെയ്ൻ അധിനിവേശത്തിനു ശേഷം പുട്ടിന്റെ അധികാരത്തിനേറ്റ വലിയ പ്രഹരമാണ് കസ്‌ക്  അധിനിവേശം. രണ്ടുവർഷത്തിലേറെയായി തുടരുന്ന റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ശ്രദ്ധേയവും അപ്രതീക്ഷിതവുമായ ചില സംഭവങ്ങളാണ് നടക്കുന്നത്.

245 കിലോമീറ്ററോളം യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന റഷ്യൻ മേഖലയാണ് കസ്‌ക്.  പലമേഖലകളിൽ നിന്നും യുക്രെയ്ൻ സൈനികർ ഇങ്ങോട്ടേക്ക് ഇരച്ചുകയറുകയായിരുന്നു.പലയൂണിറ്റുകളിൽ നിന്നായി യുദ്ധപരിചയമുള്ള ധാരാളം യുക്രെയ്ൻ സൈനികർ ഈ മുന്നേറ്റത്തിൽ പങ്കെടുത്തു.  2014ൽ തുടക്കമിട്ട് 2022 ഫെബ്രുവരിയിൽ റഷ്യയുടെ പൂർണ തോതിലുള്ള അധിനിവേശത്തോടെ രൂക്ഷമായ യുക്രെയ്ൻ– റഷ്യ സംഘർഷം ഇതോടുകൂടി മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. 

In this pool photograph distributed by Russian state owned agency Sputnik, Russia's President Vladimir Putin (R) chairs a meeting regarding the situation in the Kursk region, in his residence in Novo-Ogaryovo outside Moscow, on August 12, 2024. - The governor of Russia's Kursk region where Ukraine has launched an incursion told Russian President Vladimir Putin that 28 settlements with a population of around 2,000 people are controlled by Ukrainian troops on August 12, 2024. (Photo by Gavriil GRIGOROV / POOL / AFP) / EDITOR'S NOTE : THIS IMAGE IS DISTRIBUTED BY RUSSIAN STATE OWNED AGENCY SPUTNIK
Photo by Gavriil GRIGOROV / POOL / AFP) / EDITOR'S NOTE : THIS IMAGE IS DISTRIBUTED BY RUSSIAN STATE OWNED AGENCY SPUTNIK

ടാക്ടിക്കൽ ബാലിസ്റ്റിക് മിസൈലുകളുപയോഗിച്ച് യുക്രെയ്ൻ

യുഎസ് യുക്രെയ്നു സമ്മാനമായി നൽകിയ ആർമി ടാക്ടിക്കൽ മിസൈൽ സിസ്റ്റം അഥവാ എടിഎസിഎംഎസ് എന്നുപേരുള്ള ഈ മിസൈൽ ആണ് റഷ്യയെ പലപ്പോഴും അപ്രതീക്ഷിതമായി ഞെട്ടിക്കുന്നത്. 300 കിലോമീറ്ററിലേറെ ദൂരത്ത് ആക്രമണം നടത്താനാകുന്നതാണ് 13 അടി പൊക്കവും 610 മില്ലിമീറ്റർ വ്യാസവുമുള്ള ഇത് ഖര ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഈ മിസൈൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com